മലപ്പുറം: കേരള സന്തോഷ് ട്രോഫി ടീമിെൻറയും കൊൽക്കത്തൻ ക്ലബുകളുടെയും മുന്നേറ്റനിരയിൽ കരുത്തുകാട്ടിയ കെ.പി. സുബൈറിനെ ഫുട്ബാൾ പ്രേമികൾ അത്രപെട്ടെന്ന് മറക്കില്ല. ആംബ്രോസ്, ആംബ്രു എന്നൊക്കെ പ്രിയപ്പെട്ടവർ വിളിക്കുന്ന സുബൈർ ഇക്കുറി തെരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുകയാണ്.
പറപ്പൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡായ ആസാദ് നഗറിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിലാണ് മുൻ ഐ ലീഗ്-കേരള താരം വോട്ട് തേടുന്നത്. ആസാദ് നഗർ യൂനിറ്റ് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിയാണ് സുബൈർ.
2010ൽ കോയമ്പത്തൂരിലും 2011ൽ കൊൽക്കത്തയിലും നടന്ന സന്തോഷ് ട്രോഫി ടൂർണമെൻറുകളിൽ കേരള ജഴ്സിയണിഞ്ഞിട്ടുണ്ട്.
കൊൽക്കത്ത മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്, ഭവാനിപൂർ എഫ്.സി, ഐ.ടി.ഐ ബാംഗ്ലൂർ തുടങ്ങിയ ടീമുകൾക്കുവേണ്ടി ഐ ലീഗും കളിച്ചു. വിവിധ ഫുട്ബാൾ അക്കാദമിയിൽ പരിശീലകനായി ഇപ്പോഴും രംഗത്തുണ്ട്. പരേതരായ കുന്നത്ത് പറമ്പിൽ കുഞ്ഞിമുഹമ്മദിെൻറയും ഫാത്തിമയുടെയും മകനായ ഈ 40കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.