അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ൽ ഖാ​ദ​ർ, ഷു​ഹൈ​ബ്, മു​ജീ​ബ്

എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയില്‍

മ​ല​പ്പു​റം: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വി​ല്‍പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കു​റു​വ പാ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ വാ​ഹി​ദ് (29), അ​ബ്ദു​ൽ ഖാ​ദ​ർ (26), ഷു​ഹൈ​ബ് (26), മു​ജീ​ബ് (27) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ബൈ​പാ​സി​ൽ മ​ല​പ്പു​റം എ​സ്‌.​ഐ ജി​ഷി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ന്റി ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ല​ഹ​രി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​കൂ​ടി. അ​ബ്ദു​ൽ വാ​ഹി​ദ് നേ​ര​ത്തേ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും ല​ഹ​രി കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. ജി​ല്ല ആ​ന്റി ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ദി​നേ​ഷ് ഇ​രു​പ്പ​ക്ക​ണ്ട​ൻ, സ​ലീം പൂ​വ​തി, ആ​ർ. ഷ​ഹേ​ഷ്, കെ.​കെ. ജ​സീ​ർ എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Four youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.