വിദ്യാർഥിനിക്ക് എതിരായ അധിക്ഷേപം: കെ.ടി. ജലീലി​െൻറ കോലം കത്തിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്

മലപ്പുറത്ത് പത്താം തരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചതിൽ പ്രധിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറത്ത് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലി​െൻറ കോലം കത്തിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ജൂലൈ അഞ്ചിന് മലപ്പുറത്ത് നടന്ന ഉപവാസ സമരത്തിൽ വെച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി സങ്കടം പറഞ്ഞ ഫാത്തിമ ശസ എന്ന വിദ്യാർഥിനിയുടെ കരച്ചിൽ വേഷംകെട്ടാണെന്നും കള്ളകരച്ചിൽ ആണെന്നും പറഞ്ഞുള്ള അധിക്ഷേപമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ കെ.ടി. ജലീൽ നടത്തിയത്.

ഇത് മലപ്പുറത്തോടുള്ള അധിക്ഷേപവും അവഹേളനവുമാണെന്ന് പ്രധിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജില്ല പ്രസിഡൻറ് ജംഷീൽ അബൂബക്കർ പറഞ്ഞു. പ്രധിഷേധ പരിപാടിക്ക് ജില്ല വൈസ് പ്രസിഡൻറ് ഷാറൂൺ അഹമ്മദ്‌, ജില്ല സെക്രെട്ടറിയേറ്റ് അംഗം ജെബിൻ അലി ,മലപ്പുറം മണ്ഡലം പ്രസിഡൻറ് മുബീൻ,സെക്രെട്ടറി ഫഹീം,മങ്കട മണ്ഡലം പ്രസിഡൻറ് ഡോ. നബീൽ അമീൻ,റമീസ് ഏറനാട്,അബ്ദുൽ ബാരി, ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Fraternity Movement burns KTJaleels effigy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.