കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എയർ കസ്റ്റംസ് ഇൻറലിജൻസ് 2.34 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിൽ (ഡി.ആർ.െഎ) നിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിൽ മൂന്ന് പേരിൽ നിന്നായി 1.52 കോടിയുടെ 4,053 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
ദോഹയിൽ നിന്നുള്ള ഇൻഡിഗോയിലെത്തിയ മലപ്പുറം സ്വദേശി അവാദിൽനിന്ന് 1,005 ഗ്രാം, മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽനിന്ന് 1,008 ഗ്രാം, ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫസലിൽനിന്ന് 1940 ഗ്രാമുമാണ് പിടിച്ചത്. ഹബീബും അവാദും ശരീരത്തിലും ഫസൽ ധരിച്ചിരുന്ന അടിവസ്ത്രത്തിലുമാണ് സ്വർണം ഒളിപ്പിച്ചത്.
ഷാർജയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7.08 ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയും കണ്ടെടുത്തു.
വിമാനകമ്പനി സുരക്ഷ ജീവനക്കാരനാണ് പരിശോധനയിൽ ബാഗേജിൽ കറൻസിയുള്ളതായി കണ്ടെത്തിയത്. ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്നും 1,659 ഗ്രാം സ്വർണവും പിടികൂടി. 72 ലക്ഷം രൂപ വില വരുന്ന സ്വർണം ബാഗേജിനുള്ളിൽ രണ്ട് ഭാഗങ്ങളാക്കി ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർമാരായ ടി.എ. കിരൺ, ഡോ. എസ്.എസ്. ശ്രീജു, അസി. കമീഷണർ ജെ. അനന്ത് കുമാർ, സൂപ്രണ്ടുമാരായ സി.പി. സബീഷ്, ടി.എൻ. വിജയ, എം. ഉമാദേവി, സന്തോഷ് ജോൺ, പ്രേം പ്രകാശ് മീണ, റഫീഖ് ഹസൻ, എം.കെ. ബാബു നാരായണൻ, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ. രാജീവ്, ബാദൽ ഗഫൂർ, ശിവകുമാർ, അർജുൻ കൃഷ്ണ, ദുഷ്യന്ത്, ടി.വി. ശശിധരൻ, കെ. രാജീവ്, കെ.പി. ധന്യ, അരവിന്ദ് ഗൂലിയ, ഹെഡ് ഹവിൽദാർ പി. മനോഹരൻ, എൻ.എസ്. മധുസൂദനൻ നായർ, എ. വിശ്വരാജ്, എസ്. ജമാലുദ്ദീൻ, കെ.സി. മാത്യു, സി.സി. ആൻറണി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.