ചങ്ങരംകുളം: വൃത്തിഹീനവും മാലിന്യം നിറഞ്ഞതുമായ പാതയോരത്ത് ഇനി ചെണ്ടുമല്ലി വിരിയും. ചങ്ങരംകുളത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ സമീപത്തെ മാലിന്യം നിറഞ്ഞ സ്ഥലം ശുചീകരിച്ചാണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചത്. ചങ്ങരംകുളത്തെ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് ഉദ്യമത്തിന് തുടക്കമിട്ടത്. മാലിന്യം നീക്കി ഓട്ടോ തൊഴിലാളികൾ തന്നെ സ്ഥലം സജ്ജമാക്കുകയായിരുന്നു. ഇരുനൂറാളം ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ടത്. ഓണത്തിന് ഒരുമുറം പൂവ് പദ്ധതിയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷിയൊരുക്കുന്നത്. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ സുരേഷ്, സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ അംഗങ്ങളായ പ്രദീപ്, വാസു, സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.