കീഴുപറമ്പ്: രണ്ട് പതിറ്റാണ്ടായി ഉപജീവനമാർഗമായി കൊണ്ടുനടന്ന ട്രാക്ടറുകളുടെ ആവശ്യം കുറഞ്ഞതോടെ പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കീഴുപറമ്പ് കുനിയിൽ പാലാപറമ്പ് ഗുലാം ഹുസൈൻ (50). ട്രാക്ടർ ഉപയോഗിച്ച് വിറക് കീറലും കിണറുകളും കുഴൽ കിണറുകളും മറ്റും വറ്റിച്ച് ശുദ്ധിയാക്കലും എങ്ങനെയാണെന്ന് കാണിച്ച് തരികയാണ് ഗുലാം ഹുസൈൻ. ബാക്ക് ബോഡി ഒഴിവാക്കി അതിെൻറ സ്ഥാനത്ത് ഇരുമ്പ് ഫ്രെയിം ഘടിപ്പിച്ചു. അതിൽ കീറാനുള്ള വിറകുകൾ വെച്ച് ഒരു ഹൈഡ്രോളിക് ജാക്കിയിൽ കത്തിയും ഘടിപ്പിച്ചു. ലിവർ ഉപയോഗിച്ച് ഈ ഹൈഡ്രോളിക്ക് ജാക്കി ഉയർത്തി, കീറാനുള്ള വിറക് വെച്ച ശേഷം ലിവർ താഴ്ത്തിയാൽ അതിൽ ഘടിപ്പിച്ച കത്തി തുളച്ച് കയറി വിറക് കഷ്ണങ്ങളായി മാറും.
ദിവസം എത്ര വിറക് വേണമെങ്കിലും കീറാം, വണ്ടിയിൽ ഡീസൽ വേണമെന്ന് മാത്രം. പ്രവർത്തനം പൂർണമായും ട്രാക്ടറിെൻറ എൻജിൻ ഉപയോഗിച്ചാണ്. ഈ ട്രാക്ടറിൽ തന്നെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ സെറ്റ് ഘടിപ്പിച്ച് കിണറുകളും കുഴൽ കിണറുകളും മറ്റും വൃത്തിയാക്കാനും സാധിക്കും. പണിയില്ലാതിരുന്ന ഗുലാം ഹുസൈെൻറ ട്രാക്ടറിന് ഇപ്പോൾ ആകെ തിരക്കാണ്. നേരത്തെ ബൈക്കിെൻറ എൻജിനും ഓട്ടോയുടെയും ജീപ്പിെൻറയും ടയറുകൾ ഉപയോഗിച്ച് ട്രാക്ടർ നിർമിച്ചത് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.