മലപ്പുറം: ഹജ്ജ് എംബാർക്കേഷൻ പോയന്റ് കോഴിക്കോട് ആക്കണം എന്നുതന്നെയാണ് സർക്കാറിന്റെ ആഗ്രഹമെന്ന് വഖഫ്-ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ.
അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ ഹാജിമാർക്ക് നെടുമ്പാശ്ശേരിയിൽ എത്താനുള്ള യാത്രസൗകര്യം ഒരുക്കും. വഖഫ് ബോർഡ് നിയമനങ്ങളിൽ വിവാദത്തിന്റെ ആവശ്യമില്ല. മുമ്പും താൽക്കാലിക നിയമനങ്ങളിൽ സമാനരീതി തുടർന്നിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.