മലപ്പുറം: ‘ബഹുസ്വരതയാണ് ഉറപ്പ്’ ശീര്‍ഷകത്തില്‍ എസ്.വൈ.എസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ സ്വാതന്ത്ര്യദിന സമ്മേളനം സംഘടിപ്പിച്ചു. പൂക്കോട്ടൂരില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാര് മക്കരപ്പറമ്പ് അധ്യക്ഷത വഹിച്ചു. പിലാക്കല്‍ സ്വാതന്ത്ര്യ പോരാളികളുടെ മഖ്ബറ സിയാറത്തിന് സമസ്ത മേഖല സെക്രട്ടറി നജ്മുദ്ദീന് സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സമ്മേളന നഗരിയിലേക്ക് റാലി സംഘടിപ്പിച്ചു. സമ്മേളനത്തില്‍ അബൂബക്കര്‍ ഹൈദ്രൂസി പ്രാര്‍ഥന നിര്‍വഹിച്ചു.
എസ്.വൈ.എസ് ജില്ല കമ്മിറ്റി അംഗം ഹംസ സഖാഫി പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാഈല്‍ മാസ്റ്റര്‍, എസ്.വൈ.എസ് ജില്ല സെക്രട്ടറിമാരായ ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, പി.പി. മുജീബുറഹ്മാന്‍, എസ്.ജെ.എം ജില്ല സെക്രട്ടറി കെ. ഇബ്റാഹീം ബാഖവി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍, അഹമ്മദലി കോഡൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി, റിയാസ് സഖാഫി പൂക്കോട്ടൂര്‍, ഹാഫിള് ഫൈസല്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
പട്ടിക്കാട്: നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ട സാഹോദര്യവും സാമൂഹികനീതിയും ജനാധിപത്യവും തിരിച്ചുപിടിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി ഓഫിസിന് മുന്നിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് അത്വീഖ് ശാന്തപുരം സ്വാതന്ത്ര്യദിന സന്ദേശം നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസ്ലം കല്ലടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി ഷുക്കൂർ മാസ്റ്റർ, വാർഡ് മെംബർമാരായ റഹ്മത്ത് മോളി, നൂർജഹാൻ മൂച്ചിക്കൽ, എം.ടി. ആസിഫ് എന്നിവർ സംസാരിച്ചു.
പുലാമന്തോൾ: സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി യൂനിയൻ എന്നിവ സംയുക്തമായി പുലാമന്തോൾ ടൗണിൽ ഫ്രീഡം വിജിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. അനിയൻ പുളിൻകീഴ് അധ്യക്ഷത വഹിച്ചു. കെ.പി. രമണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം വി.പി. മുഹമ്മദ് ഹനീഫ, നാരായണനുണ്ണി, എന്‍. അറുമുഖൻ, എ.ആര്. വേലു, വനജ, അബൂബക്കർ എന്നിവർ സംസാരിച്ചു. സി.ടി. മുസ്തഫ പ്രതിജ്ഞ ചൊല്ലി. സി. രവീന്ദ്രനാഥ് നന്ദി പറഞ്ഞു.
മലപ്പുറം: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്ന് ഹമീദലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ് മുനിസിപ്പൽ വൈറ്റ് ഗാർഡ് കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി ഡേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡന്റ് സി.പി. സാദിഖ് അധ്യക്ഷത വഹിച്ചു. ഹമീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.
പുലാമന്തോൾ: ചെമ്മലശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രസിഡൻറ് പി. സൗമ്യ പതാക ഉയർത്തി. മെഡിക്കൽ ഓഫിസർ ആശ ജലാൽ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള സേനാമെഡൽ ലഭിച്ച കട്ടുപ്പാറ സ്വദേശി റിട്ട. കേണൽ പി.എം. ഹമീദിനെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.പി. മുഹമ്മദ് ഹനീഫ, സെക്രട്ടറി ബി. ബിനുരാജ്, സി.ഡി.എസ് പ്രസിഡന്റ് വി.പി. ജിഷ, അക്കൗണ്ടന്റ് സി. രഞ്ജിത്ത്, എം.ജി.എന്‍.ആര്.ഇ.ജി.എസ് അക്രഡിറ്റഡ് എൻജിനീയര്‍ ഷബീർ മുഹമ്മദ്, അക്കൗണ്ടന്റുമാരായ അമൽ ദാസ്, പ്രശാന്ത്, ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഷാനവാസ്, പ്രോജക്ട് അസിസ്റ്റന്റ് രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ് സ്വാഗതവും ജെ.പി.എച്ച്.എൻ ജ്യോതി നന്ദിയും പറഞ്ഞു.
ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിൽ റാപിഡ് ആക്ഷൻ ഫോഴ്സ് അസി. കമാൻഡന്റ് പി.കെ. ഷാജഹാൻ പതാക ഉയർത്തി. പ്രിൻസിപ്പൽ കെ.ടി. ഷാനവാസ്, വൈസ് പ്രിൻസിപ്പൽ റഹ്ഫത്ത് മുഹമ്മദ്, സ്കൂൾ ചെയർമാൻ പി. ഫൈസൽ അലി, വൈസ് ചെയർമാൻ അബ്ദുൽ കബീർ രിഫാഇ, ട്രസ്റ്റ് മെംബർ സമദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷെൽന നേതൃത്വം നൽകി. അധ്യാപികമാരായ അഞ്ജു സ്വാഗതവും അനിത നന്ദിയും പറഞ്ഞു.
കുന്നക്കാവ്: ജി.എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് സരള പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് എൻ.കെ. സിദ്ദീഖ് സംസാരിച്ചു. ചുവർപത്രിക ഏലംകുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ആർ. മനോജ് പ്രകാശനം ചെയ്തു.
വടക്കാങ്ങര: വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് അങ്ങാടിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ആറാം വാർഡ് മെംബർ ഹബീബുല്ല പട്ടാക്കൽ പതാക ഉയർത്തി. സക്കീർ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹരിതകർമ സേനാംഗങ്ങളായ ഷീബ പുന്നക്കാട്ടുവളപ്പിൽ, റസിയ പാലക്കൽ എന്നിവരെ ആദരിച്ചു. വാർഡ് മെംബർ ഉപഹാരം നൽകി.
മലപ്പുറം: പരിമിതികള്‍ മറന്ന് സ്വാതന്ത്ര്യദിനമാഘോഷിച്ച് മഅ്ദിന്‍ ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍. ദേശീയപതാകയുടെ നിറമുള്ള ബാഡ്ജുകള്‍ കുട്ടികള്‍ സ്വയം നിര്‍മിച്ചും തോരണങ്ങളും മറ്റും ഒരുക്കിയാണ് സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കിയത്. മഅ്ദിന്‍ ചെയര്മാന് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. പരിപാടികള്‍ക്ക് മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് അഡ്മിനിസ്ട്രേറ്റിവ് എ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കോ ഓഡിനേറ്റര്‍ അനീര്‍, എ. വിമല, അബൂബക്കര്‍ മാസ്റ്റര്‍, ഉസ്മാന് മാസ്റ്റര്‍, ഷൈനി, സുബൈദ, ഷംന, റംല എന്നിവർ നേതൃത്വം നല്കി.
മലപ്പുറം: 77ാമത് സ്വാതന്ത്ര്യദിനം ജില്ല കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് പതാക ഉയർത്തി. തുടർന്ന് മധുരവിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി. വേലായുധൻകുട്ടി, ബ്ലോക്ക് പ്രസിഡന്റുമാരായ ഇസ്ഹാക് ആനക്കയം, അജ്മൽ ആനത്താൻ, സേവാദൾ ജില്ല ചീഫ് സുരേന്ദ്രൻ വാഴക്കാട്, എം.കെ. മുഹ്സിൻ, നൗഫൽ ബാബു, കെ.എം. ഗിരിജ, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
മലപ്പുറം: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ സന്ദേശം വിളംബരം ചെയ്ത് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ല കമ്മിറ്റി മലപ്പുറത്ത് രാഷ്ട്രരക്ഷ സംഗമം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ല ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. സമസ്ത വൈസ് പ്രസിഡൻറ് കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാ പ്രാർഥന നടത്തി. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ഉബൈദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. റഹ്മാന് ഫൈസി കാവനൂര്‍, ജില്ല ട്രഷറർ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, മലപ്പുറം മുനിസിപ്പല്‍ ചെയര്മാന് മുജീബ് കാടേരി, ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ, കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി എന്നിവർ സംസാരിച്ചു.
മലപ്പുറം: മലപ്പുറത്ത് ഭാഷസമര സ്മാരകത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ ദേശീയപതാക ഉയർത്തി. സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സൻ ആലംഗീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂസുഫ് വല്ലാഞ്ചിറ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ട്രഷറർ ബാവ വിസപ്പടി, ജില്ല ഭാരവാഹികളായ കുരിക്കൾ മുനീർ, സി.എ. അസീസ്, കെ.എം. അലി, മങ്കട മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എൻ.പി അൻസാർ, വൈറ്റ് ഗാർഡ് സ്റ്റേറ്റ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ, ജില്ല ക്യാപ്റ്റൻ സി.എച്ച് അബ്ബാസ്, വൈസ് ക്യാപ്റ്റൻ സദാദ് കാമ്പ്ര എന്നിവർ സംബന്ധിച്ചു.
തുവ്വൂർ ആമപ്പൊയിൽ യൂനിറ്റിൽ ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. യൂത്ത് ലീഗ് നേതാക്കളായ സി.കെ. നാസർ, ഒ.പി. സിദ്ദീഖ്, പി. കമ്മുണ്ണി ഹാജി, പി. അഹമദ്, പി. അബ്ദുൽ റസാഖ്, കെ. ഹസ്കർ, യു. യൂസുഫ്, കെ.വി. ഷഹീദ്, എ. ലബീബ്, അലി ഹൈദർ എന്നിവർ പങ്കെടുത്തു.
പൂപ്പലം: വെൽഫെയർ പാർട്ടി -പൂപ്പലം, ചാത്തനല്ലൂർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം എം.ഇ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മജീദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ, പി.പി. ശിഹാബ്, പഞ്ചായത്ത് കമ്മിറ്റി അംഗം സക്കീർ അരിപ്ര എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: എരവിമംഗലം സലഫി സെന്റർ സ്വാതന്ത്ര്യദിനാഘോഷത്തിൽ വിവിധ മത്സരങ്ങൾ നടത്തി. വനിത സംഗമം വിസ്ഡം വിമൻസ് ജില്ല സെക്രട്ടറി എൻ.കെ. സൗദത്തും സമാപനസമ്മേളനം പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർ കെ. സുബ്രഹ്മണ്യനും ഉദ്ഘാടനം ചെയ്തു. സലഫി സെന്റർ പ്രസിഡന്റ് യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി. ഹുസൈൻ റിയാസ്, അനീസ് തൂത, കെ.കെ. കുട്ടിമുഹമ്മദ്, കെ. അയ്യൂബ്, കെ.പി. സ്വാദിഖ് അലി, കെ. ഫഹദ് എന്നിവർ സംസാരിച്ചു. കെ.വി. സൈദലവി സമ്മാന വിതരണം നടത്തി. കെ.പി. ഹബീബ് റഹ്മാൻ സ്വാഗതവും കെ.പി. റമീസ് അലി നന്ദിയും പറഞ്ഞു.
പൂപ്പലം: ഒ.എ.യു.പി സ്കൂൾ പൂപ്പലം വിദ്യാർഥികൾ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി. പി.ടി.എ പ്രസിഡന്റ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ. മുഹമ്മദ് അൻവർ പതാകയുയർത്തി. വിവിധ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ അംഗം അസീസ് ആശംസകൾ നേർന്നു. കൺവീനർ ഫിൻസർ കക്കോടി സ്വാഗതവും സ്കൂൾ ലീഡർ ഷദ നന്ദിയും പറഞ്ഞു.
പുലാമന്തോൾ: ടൗണിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സൈതലവി പാലൂർ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. അഷ്കർ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി കട്ടുപ്പാറ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ. കുഞ്ഞിമുഹമ്മദ്, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സറീന ഇഖ്ബാൽ, സെക്രട്ടറി സാഫിറ കിഴക്കേതിൽ, നൗഷാദ് കൊല്ലിയത്ത്, മണികണ്ഠൻ, പി.സി. നൗഫൽ എന്നിവർ സംസാരിച്ചു. എം.പി. വേലായുധൻ സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു.
പെരിന്തൽമണ്ണ: ഇന്ത്യയെ മത രാഷ്ട്രമാക്കരുതെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണയിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം കോടതിപ്പടിയിൽ നടന്ന പൊതുയോഗം എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം. ഷാഹിദ് അധ്യക്ഷത വഹിച്ചു. കെ.പി. അനീഷ്, ഇ. രാജേഷ്, ഇ. ഷിജിൽ, കെ.ടി. ജിജീഷ് സംസാരിച്ചു.
ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ കെ.കെ. മമ്മുണ്ണി മൗലവി ദേശീയ പതാക ഉയർത്തി. ഡോ. കൂട്ടിൽ മുഹമ്മദലി, ആസിം ഖാൻ, ഖാഷിഫ് ഹസ്സൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.