മാറഞ്ചേരി: മാറഞ്ചേരി ഡിവിഷൻ ജില്ല പഞ്ചായത്ത് സ്ഥാനാർഥിയായിരുന്ന ഷാജി കാളിയത്തേലിെൻറ നേതൃത്വത്തിൽ പനമ്പാട്ടെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഷാജി തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാറഞ്ചേരിയിൽ എത്തിയപ്പോഴാണ് പനമ്പാട് വെള്ളംചിറ റോഡിൽ തെക്കേകര അമ്പലത്തിന് സമീപത്തെ ബാബുവിെൻറ മകെൻറ ദയനീയാവസ്ഥ ശ്രദ്ധയിൽ പെട്ടത്.
ജന്മനാ മാനസികനില തെറ്റിയ, 20കാരനായ മകനെ വീടിനോട് ചേർന്നുള്ള മരത്തിൽ കെട്ടിയിട്ട കാഴ്ചയെത്തുടർന്ന് വീട്ടുകാരോട് കാര്യമന്വേഷിച്ചപ്പോഴാണ് ഇവർക്ക് തല ചായ്ക്കാനിടമില്ലാത്തതിനാലാണെന്ന മറുപടി ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനമാണ് ഒടുവിൽ യാഥാർഥ്യമാവുന്നത്. ഇക്കാര്യം സ്പർശം ട്രസ്റ്റ് ചെയർമാനും ഗായകനുമായ സലീം കോടത്തൂരിനോടും ഹംസ വൈദ്യരോടും പങ്കുവെക്കുകയും ചെയ്തു. വീട് നിർമാണത്തിനാവശ്യമായ തുക നൽകാമെന്ന് ഹംസ വൈദ്യർ ഉറപ്പ് നൽകി.
ഇ. മൊയ്തു മൗലവി ചാരിറ്റബിൾ സൊസൈറ്റിയുടെയും സ്പർശം ട്രസ്റ്റിെൻറയും മേൽനോട്ടത്തിലാണ് വീട് നിർമാണത്തിന് തുടക്കം കുറിക്കുന്നത്. രണ്ട് മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. തറക്കല്ലിടൽ ഹംസ വൈദ്യർ നിർവഹിച്ചു. സലീം കോടത്തൂർ, ഷാജി കാളിയത്തേൽ, റഹ്മാൻ പോക്കർ, സക്കീർ പൂളക്കൽ, ബാബു കാളിയത്തേൽ, റംഷാദ് സൈബർ മീഡിയ, പി.കെ. സുബൈർ, മുഹമ്മദലി മാറഞ്ചേരി, സി.കെ. കുഞ്ഞിമോൻ, വാർഡ് അംഗം ടി. ഉബൈദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.