മലപ്പുറം: ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1222 വിദ്യാലയങ്ങളിലായി ആറു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്കുകളിലായാണ് മരുന്ന് വിതരണം ചെയ്യുന്നത്. കേന്ദ്ര ആയുഷ് വകുപ്പിെൻറ നിര്‍ദേശപ്രകാരമാണ് ആര്‍സ് ആല്‍ബ് 30 എന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധമരുന്ന് നല്‍കുന്നത്.
മൂന്ന് ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പായിട്ടാണ് വിതരണം. മരുന്നുകള്‍ അഞ്ച് മുതല്‍ 17 വരെ വയസ്സുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി നല്‍കുന്നത്. പ്രതിരോധമരുന്ന് ആവശ്യമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ മാത്രമേ ഗുളികകള്‍ നല്‍കൂ. ഇതിനായി https://ahims.kerala.gov.in/ ല്‍ രജിസ്റ്റർ ചെയ്യാം. ടോള്‍ ഫ്രീ നമ്പര്‍: 1800-599-2011. ഫോണ്‍: 9633313330.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.