മലപ്പുറം: സിവിൽ സ്റ്റേഷൻ കവാടത്തിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളിൽ മാലിന്യം കുന്നുകൂടി കിടക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളടക്കം നിക്ഷേപിച്ചതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. സിവിൽ സ്റ്റേഷൻ കവാടത്തിന് തൊട്ടടുത്താണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്.
സിവിൽ സ്റ്റേഷൻ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷനാണ് ബൂത്തുകൾ സ്ഥാപിച്ചത്. പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും നിക്ഷേപിക്കാനാണ് ബൂത്തുകൾ സ്ഥാപിച്ചതെന്ന് പറയുന്നു. എന്നാൽ, ഈ ബൂത്തുകളിൽ ഹോട്ടൽ മാലിന്യമടക്കം സകലതും കൊണ്ടുവന്ന് തള്ളുന്നുണ്ട്. ഹരിതകർമ സേനക്കാണ് മാലിന്യം നീക്കേണ്ട ചുമതലയെന്ന് ബോട്ടിൽ ബൂത്ത് സ്ഥാപിച്ച സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പറയുന്നു.
എന്നാൽ, നഗരസഭയോ ഹരിത കർമസേനയോ മാലിന്യമെടുക്കാൻ തയാറായിട്ടില്ല. സിവിൽ സ്റ്റേഷനിലേക്ക് കയറുന്നിടത്താണ് മാലിന്യം നിറഞ്ഞുകിടക്കുന്നത്. സിവിൽസ്റ്റേഷൻ മാലിന്യമുക്തമാക്കാൻ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ സിവിൽ സ്റ്റേഷനുതന്നെ അപമാനമാകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.