എടക്കര: പ്രളയത്തില്‍ വീടുള്‍പ്പെടെ സകലതും നഷ്ടപ്പെട്ട പോത്തുകല്‍ കുറ്റിപ്പുറത്ത് ആമിനക്കും മകനും കാരമൂല ജനകീയ വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്നേഹഭവനം യാഥാര്‍ഥ്യമായി. 2019ലെ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ നൂറുകണക്കിനാളുകളുടെ മനോവേദന മനസ്സിലാക്കിയാണ് മുക്കം കാരമൂലയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ കാരുണ്യപ്രവര്‍ത്തനത്തിനിറങ്ങിയത്.
2019 ഡിസംബറില്‍ തന്നെ ഇവര്‍ വാട്ട്സ്ആപ് ഗ്രൂപ് തയാറാക്കി. 220 പേരില്‍ നിന്നായി എട്ടര ലക്ഷം രൂപയാണ് കൂട്ടായ്മക്ക് സംഭാവനയായി ലഭിച്ചത്. ഈ പണം ഉപയോഗിച്ച് പോത്തുകല്‍-മുണ്ടേരി റോഡരികില്‍ 830 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മനോഹര വീടും നിര്‍മിച്ചു.
മലപ്പുറം എസ്.ഐ ഫിലിപ് മമ്പാട് സ്നേഹഭവനം അവകാശികള്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്തംഗം സി.എച്ച്. സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കാരമൂല ജനകീയ വാട്ട്സ് ആപ് കൂട്ടായ്മ ചെയര്‍മാന്‍ അബ്ദു തരിപ്പയില്‍, കണ്‍വീനര്‍ ഷക്കീബ് കീലത്ത്, ട്രഷറര്‍ മുജീബ് റഹ്മാന്‍, മറ്റു ഭാരവാഹികളായ ഗഫൂര്‍ ചേപ്പാലി, സി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.