മലപ്പുറം: ‘എനിക്ക് ബി.ആർക്ക് എടുത്ത് ആർക്കിടെക്ടാവണം, ആദ്യത്തെ രണ്ട് അലോട്ടമെന്റ് കഴിഞ്ഞപ്പോ എല്ലാവരും മൂന്നാമത്തെതിന് കിട്ടുമെന്നാണ് പറഞ്ഞത്, പക്ഷേ, കിട്ടിയില്ല. നല്ല സങ്കടായി, എനിക്ക് കിട്ടൂലെ സാറെ...' മൂന്നാമത്തെ അലോട്ടമെന്റിലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത ഫുൾ എ പ്ലസുകാരിയായ ദാനിഷ മിൻഹ 'മാധ്യമ'ത്തോട് പ്രതികരിച്ചതിങ്ങനെയാണ്. ഇതൊരു മിൻഹയുടെ മാത്രം ചോദ്യമല്ല. ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത 30,000ലധികം വരുന്ന വിദ്യാർഥികളുടെ മനസ്സിലെ ആശങ്കയാണ്.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റിന്റെ ക്ഷാമം കേവലമൊരു രാഷ്ട്രീയ പ്രശ്നമല്ല. അനേകായിരം വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമാണ്. സാങ്കേതികത്വം പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്നതിന് പകരം ഉപരിപഠനത്തിന് മതിയായ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജില്ലയിലെ പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തതയും വിദ്യാർഥി സംഘടകളുടെ നിലപാടുകളും ജില്ലയിലെ വിദ്യാർഥി നേതാക്കളും വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളും ‘മാധ്യമ’ത്തോട് പങ്ക് വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.