തിരൂരങ്ങാടി: കൃഷിവകുപ്പിെൻറ സഹായം ലഭിച്ചതോടെ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളയിച്ച് യുവാക്കൾ. തെന്നല പഞ്ചായത്തിൽ വാളക്കുളം പാടത്താണ് മൂന്ന് ഏക്കറിൽ തണ്ണിമത്തൻ കൃഷിയിറക്കിയത്. ഇ.കെ. ശമീർ, പി.ടി. ശരീഫ്, ഇ.കെ. ഷിഹാബ്, പി.ടി. റാഷിദ്, പി.ടി. റാഫി എന്നിവരാണ് സ്വന്തം തൊഴിലിന് ശേഷം കൃഷിയിലേക്കിറങ്ങി വിജയം കൊയ്തത്.
തെന്നല പഞ്ചായത്ത് കൃഷി ഓഫിസർ ഷഫ്ന കളരിക്കൽ നിർദേശങ്ങളും വകുപ്പുതല സഹായവും ലഭ്യമാക്കി. മാർച്ചിലാണ് ശാസ്ത്രീയ രീതിയിൽ കൃഷിയിറക്കിയത്. റമദാൻ സീസൺ ലക്ഷ്യമാക്കിയാണ് യുവാക്കൾ കൃഷിയിറക്കാൻ ആലോചിച്ചത്. പക്ഷേ, പാടത്തെ കൊയ്ത്ത് വൈകിയതോടെ തണ്ണിമത്തൻ കൃഷിയും വൈകി.
നാടൻ തണ്ണിമത്തനും ഇറാനി തണ്ണിമത്തനുമാണ് കൃഷി ചെയ്തത്. കൃഷിവകുപ്പും യുവാക്കളും കൈകോർത്തതോടെ വാളക്കുളം പാടത്ത് തണ്ണിമത്തൻ നൂറുമേനി വിളഞ്ഞു. ഒരു ഏക്കറിലെ തണ്ണിമത്തൻ വിളവെടുത്ത് വിപണിയിൽ എത്തിച്ചു കഴിഞ്ഞു. രണ്ട് ഏക്കറിലെ തണ്ണിമത്തൻ റമദാൻ കഴിഞ്ഞിേട്ട വിളവ് എടുക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.