ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ മ​ന്ത്രി അ​ഹ​മ്മ​ദ്

ദേ​വ​ർ​കോ​വി​ൽ പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ

ഹൈദരലി തങ്ങൾ മാനവികമൂല്യം ഉയർത്തിപ്പിടിച്ച നേതാവ് -മന്ത്രി

പാണക്കാട്: മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, പ്രതിനിധാനം ചെയ്ത സമുദായത്തിനും സമൂഹത്തിനും വേണ്ടി നിലകൊണ്ട മഹദ്വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തന്നെ തേടിയെത്തുന്ന സമസ്ത പ്രശ്നങ്ങളിലും അവസാനവാക്കും അത്താണിയുമാകാൻ തങ്ങൾക്ക് കഴിഞ്ഞെന്നും ദേവർകോവിൽ അനുസ്മരിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തി കുടുംബത്തെ സന്ദർശിച്ച് മന്ത്രി അനുശോചനം അറിയിച്ചു.

കുടുംബാംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി, ഐ.എൻ.എൽ സംസ്ഥാന നേതാക്കളായ ബി. ഹംസ ഹാജി, കാസിം ഇരിക്കൂർ, എം.എ. ലത്തീഫ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Hyderali thangal is a human value Exalted Leader - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.