മലപ്പുറം: കൈയിൽ നയാപൈസയില്ലാതെ കാസർകോട് മുതൽ കന്യാകുമാരി വരെ യാത്ര. അതും കാൽനടയായി. കാസർകോട് സ്വദേശികളായ രണ്ട് ചെറുപ്പക്കാരാണ് യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയത്. മാർച്ച് 26നാണ് കാസർകോട്ടുനിന്ന് യാത്ര ആരംഭിച്ചത്. ഒരുദിവസം ഏകദേശം 25 കിലോമീറ്റർ നടക്കും. ഭക്ഷണം സ്ഥലത്തെ ഹോട്ടലുകാരോട് ചോദിക്കും. താമസത്തിന് ബാഗിൽ ടെൻറ് കരുതിയിട്ടുണ്ട്. കൂടാതെ റൈഡേഴ്സ് കേരള എന്ന വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങൾ ഓരോ സ്ഥലത്ത് എത്തുേമ്പാഴും ഭക്ഷണവും താമസവും സ്പോൺസർ ചെയ്യും. മലപ്പുറത്ത് വെള്ളിയാഴ്ച എത്തിയ ഇവർ സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ടാണ് മടങ്ങുന്നത്. ഞായറാഴ്ച രാവിലെ 11ഓടെ മലപ്പുറത്തുനിന്ന് യാത്ര തിരിച്ചു. എല്ലാ ജില്ലകളിലും ഇവർ സഞ്ചരിക്കും.
ഇരുവരും ഹോട്ടൽ മാനേജ്മെൻറ് പഠനം കഴിഞ്ഞവരാണ്. മുഹമ്മദ് റംഷാദ് എറണാകുളത്തും അശ്വിൻ പ്രസാദ് കാസർകോട്ടും ജോലി ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായി. ബൈക്കിൽ യാത്ര ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും സ്വരൂപിച്ച തുക മറ്റു ആവശ്യങ്ങൾക്ക് ചെലവഴിച്ചു. ഇന്ധന വില വർധന കൂടി ബൈക്കിലെ യാത്രക്ക് തടസ്സമായതോെടയാണ് പൈസ ഇല്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന ആശയത്തിലെത്തിയതെന്ന് ഇരുവരും പറയുന്നു. രണ്ട് മാസത്തിനുള്ളിൽ കന്യാകുമാരി യാത്ര പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും സാധിക്കില്ലെന്ന് ഇവർ പറയുന്നു.
കാഞ്ഞങ്ങാട് പരപ്പ് പള്ളിക്കണ്ടി ഹുസൈെൻറയും സുഹ്റയുടെയും മകനാണ് 24കാരനായ മുഹമ്മദ് റംഷാദ്. കാഞ്ഞങ്ങാട് കിളിയാട്ട് പട്ടുവ പ്രസന്ന പ്രസാദിെൻറ മകനാണ് 20കാരനായ അശ്വിൻ പ്രസാദ്. പ്രസന്ന പ്രസാദ് പനത്തടി പഞ്ചായത്ത് പ്രസിഡൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.