മലപ്പുറം: ജില്ലയിലെ സെപ്റ്റംബര്‍ പാദ ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗം സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലയില്‍ ബാങ്കുകളിലെ നിക്ഷേപം 1,691 കോടിയുടെ വർധനയോടെ 41,843 കോടിയായി. ഇതില്‍ 12,531 കോടി പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍നിന്ന് 204 കോടിയുടെ കുറവാണ് പ്രവാസി നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. 61 ശതമാനമാണ് ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം.
കേരള ഗ്രാമീണ ബാങ്കില്‍ 83 ശതമാനവും കനറ ബാങ്കില്‍ 63 ശതമാനവും എസ്.ബി.െഎയില്‍ 32 ശതമാനവും ഫെഡറല്‍ ബാങ്കില്‍ 27 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 48 ശതമാനവുമാണ് വായ്പ നിക്ഷേപ അനുപാതം.വാര്‍ഷിക ക്രെഡിറ്റ് പ്ലാനിെൻറ 36 ശതമാനവും ബാങ്കുകള്‍ക്ക് നേടാനായി. ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണന വിഭാഗത്തില്‍ 4,190 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റു വിഭാഗങ്ങളില്‍ 1,526 കോടിയും നല്കി.
വിവിധ വിഭാഗങ്ങളിലായി 11,081 കോടി വായ്പ മുന്‍ഗണന വിഭാഗങ്ങളില്‍ നല്‍കാനുള്ള സാധ്യതയും യോഗത്തില്‍ വിലയിരുത്തി. അതില്‍ 52 ശതമാനം കാര്‍ഷിക അനുബന്ധ മേഖലയിലും 34 ശതമാനം എം.എസ്.എം.ഇ മേഖലയിലുമാണ് വിലയിരുത്തുന്നത്. ജില്ലയിലെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള നബാര്‍ഡ് പി.എല്‍.പി (പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ) സബ് കലക്ടര്‍ കെ.എസ്. അഞ്ജു പ്രകാശനം ചെയ്തു. യോഗത്തില്‍ ആർ.ബി.െഎ മാനേജര്‍ പി.ജി. ഹരിദാസ്, നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കനറ ബാങ്ക് എ.ജി.എം ഷീബ സഹജന്, ലീഡ് ബാങ്ക് മാനേജര്‍ പി.പി. ജിതേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.