തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ ജ്വല്ലറിയിൽനിന്ന് മൂന്ന് പവനോളം വരുന്ന സ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് സുബൈദയെ (50) ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 23ന് ജ്വല്ലറിയിൽ സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തി ആഭരണം കവരുകയായിരുന്നു. ജീവനക്കാർ സ്റ്റോക്കെടുത്തപ്പോൾ ആഭരണം കുറവ് കണ്ടപ്പോൾ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് പ്രതി സ്വർണം കൈക്കലാക്കുന്നത് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.