മലപ്പുറം: കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഓമശ്ശേരി മങ്ങാട് വരിയംകണ്ടി പുരുഷോത്തമനാണ് (57) പിടിയിലായത്.
തട്ടിപ്പുസംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ ഉയര്‍ന്ന തസ്തികകളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്.
സിയാലിെൻറ വ്യാജ ഓഫർ ലെറ്ററും സീലുമുൾപ്പെടെ ഉപയോഗിച്ചാണ് സംഘം ഉദ്യോഗാർഥികളുടെ വിശ്വാസ്യത നേടിയത്. രണ്ട് മുതൽ എട്ടു വരെ ലക്ഷം രൂപയാണ് ഒരാളിൽനിന്ന് സംഘം തട്ടിയെടുത്തത്.
ആറുപേരിൽനിന്നായി 37 ലക്ഷം രൂപ സംഘം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇേത കേസിൽ മലപ്പുറം ചെമ്മങ്കടവ് സ്വദേശി രവീന്ദ്രൻ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.