കാടാമ്പുഴ: കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം മാർച്ച് 11ന് രാവിലെ 10ന് നടക്കും. കാടാമ്പുഴ മൈത്രി ഭവൻ ഓഡിറ്റോറിയത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം രൂപവത്കരണ യോഗത്തിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം, മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. നാസിബുദ്ദീൻ, പി. മൻസൂറലി, കെ.പി. ഷരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, ശ്രീഹരി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. മധുസൂദനൻ, എ.പി. മൊയ്തീൻകുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. നാരായണൻ, വി.കെ. ഷഫീഖ്, റഫീഖ് കല്ലിങ്ങൽ, പി.പി കുഞ്ഞിമൊയ്തു ഹാജി, ജാഫർ മാറാക്കര, ഇ.കെ. ബാലകൃഷ്ണൻ, പി.പി. ബഷീർ, മൂർക്കത്ത് അഹമ്മദ്, അബൂബക്കർ തുറക്കൽ, പ്രസരണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സീന ജോർജ്, വിതരണ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ.പി. വേലായുധൻ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ അജിത, വിനു, മിനി, ഡോ. പ്രവീൺ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ രവി കൊടക്കാടത്ത് എന്നിവർ പങ്കെടുത്തു.
19.80 കോടി രൂപ ഉപയോഗിച്ചാണ് സബ് സ്റ്റേഷൻ നിർമാണം. മാറാക്കര പഞ്ചായത്ത് അധീനതയിലുള്ള മേൽമുറി വില്ലേജിൽ 115 സെൻറ് സ്ഥലമാണ് സബ് സ്റ്റേഷനായി ഏറ്റെടുത്തിരിക്കുന്നത്. മാറാക്കര, എടയൂർ, കുറുവ, പൊന്മള, എന്നീ പഞ്ചായത്തുകളിലേയും കോട്ടക്കൽ നഗരസഭയിലേയും അരലക്ഷത്തിൽപരം വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമ പഞ്ചായത്തുകളിലേക്കും കോട്ടക്കൽ നഗരസഭയിലേക്കും വൈദ്യുതി ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപകഞ്ചേരി, 10 കെ.വി എടരിക്കോട്, 110 കെ.വി കുറ്റിപ്പുറം, 220 കെ.വി മലാപ്പറമ്പ് എന്നീ സബ് സ്റ്റേഷനുകളാണ്. ഫീഡറുകളുടെ ദൈർഘ്യ കൂടുതൽ കാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണ നഷ്ടവും പതിവാണ്. കാടാമ്പുഴ സബ്സ്റ്റേഷൻ വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.