കാളികാവ്: മലയാള സാഹിത്യത്തിന് നവയൗവനം പകരുകയും അക്ഷരങ്ങൾ കൊണ്ട് കനൽപഥങ്ങൾ തീർക്കുകയും ചെയ്ത എഴുത്തുകാരി സുഹ്റ പടിപ്പുരയുടെ വിയോഗത്തിന് രണ്ട് വർഷം. 2021 ജൂൺ 14നായിരുന്നു അധ്യാപികയായിരുന്ന സുഹ്റ കോവിഡിന് കീഴടങ്ങി വിടപറഞ്ഞത്. കവിതകളിലൂടെയും കഥകളിലൂടെയും മലയാളിയോട് ഹൃദയംകൊണ്ട് സംവദിച്ച എഴുത്തുകാരിയായിരുന്നു സുഹ്റ പടിപ്പുര.
പരിസ്ഥിതിയെ തച്ചുതകര്‍ക്കുന്ന മനുഷ്യന്റെ ആര്‍ത്തി ചിന്തക്കെതിരെ എഴുത്തിലൂടെ നിരന്തരം കലഹിച്ചു. പൊള്ളുന്ന അക്ഷരങ്ങള്‍ ചിറകുകളാക്കി വിപ്ലവബോധം കെടാതെ സൂക്ഷിച്ച എഴുത്തുകാരിയായിരുന്നു. 2017 ലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നത്. അവർ അധ്യാപികയായി ജോലി ചെയ്തിരുന്ന അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയിൽ രണ്ടാം ചരമ ദിനമായ ബുധനാഴ്ച അനുസ്മരണവും കാവ്യ പുരസ്കാര സമർപ്പണവും സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ രാജൻ കരുവാരകുണ്ട് ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.