കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ഷാമത്തിന് പരിഹാരമാകുന്നില്ല. നേരേത്ത തന്നെ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.
ഇതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.െഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പത്തുപേരെ സസ്പെൻഡ് ചെയ്തു. എന്നാൽ, പകരം നിയമനം ഇതുവരെയായിട്ടില്ല. 30ഒാളം പേർ മാത്രമാണ് കരിപ്പൂരിൽ നിലവിൽ കസ്റ്റംസിലുള്ളത്. നിലവിലുള്ളവർ അധികഭാരം വഹിക്കേണ്ട അവസ്ഥയാണ്. പുറപ്പെടൽ ഹാളിലടക്കം ഇപ്പോൾ ഉദ്യോഗസ്ഥരില്ല. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസുകൾ കുറവായതിനാലാണ് ഉദ്യോഗസ്ഥരുെട കുറവ് സാരമായി ബാധിക്കാത്തത്. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ പരിശോധന നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും.
കസ്റ്റംസിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിരവധി തവണ വിവിധ സംഘടനകളും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നു. നടപടിയുണ്ടാകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും നിയമനം നീണ്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.