കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിെൻറ വികസനത്തിനായി റൺവേ നീളംകൂട്ടൽ അനിവാര്യമാണെന്ന് കരിപ്പൂരിൽ വികസനവുമായി ബന്ധപ്പെട്ട് ചേർന്ന ജനപ്രതിനിധികളുടെ യോഗം. കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയ വിമാനത്താവളമെന്ന വിമാനത്താവള അതോറിറ്റിയുടെ ആവശ്യവും യോഗം തള്ളി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുെട സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കൂടാതെ, വിമാനാപകടത്തിെൻറ പേരിൽ നിർത്തലാക്കിയ വലിയ വിമാന സർവിസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റൺവേ വികസനം അനിവാര്യം
റൺവേ വികസനം മാറ്റിനിർത്തിയാണ് വിമാനത്താവള അതോറിറ്റി ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2,700 മീറ്ററാണ് നിലവിൽ കരിപ്പൂരിലെ റൺവേ നീളം. ഇത് നിലനിർത്തിയുള്ള വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാൽ, റൺവേ നീളം കൂേട്ടണ്ടതില്ലെന്ന കേന്ദ്ര നിലപാട് യോഗം തള്ളി. മറ്റ് വികസന പ്രവൃത്തികൾക്കൊപ്പം റൺേവയുടെ നീളവും വർധിപ്പിക്കണം. നിലവിലെ റൺവേയുടെ വികസനമാണ് പ്രാേയാഗികമമെന്നും വിലയിരുത്തി. ഇതിെൻറ സാേങ്കതികപരമായ സാധ്യതകൾ പരിശോധിക്കാനും യോഗം അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പുതിയ വിമാനത്താവള ആവശ്യം തള്ളി
കോഴിക്കോട്, മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പുതിയ വിമാനത്താവളമെന്ന കേന്ദ്ര സർക്കാറിെൻറ നിലപാടും യോഗം തള്ളി. വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി നീളുന്നതിനിടെയിലാണ്, സംസ്ഥാന സർക്കാറുമായി അതോറിറ്റി ഉദ്യോഗസ്ഥർ ആഗസ്റ്റിൽ നടന്ന യോഗത്തിൽ പുതിയ വിമാനത്താവളമെന്ന നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ കേരളത്തിൽ കരിപ്പൂർ ഉൾപ്പെടെ നാല് വിമാനത്താവളങ്ങളുണ്ട്. ഇൗ സാഹചര്യത്തിൽ പുതിയ വിമാനത്താവളം പ്രായോഗികമല്ല. പകരം കരിപ്പൂരിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. ഹജ്ജ് പുറപ്പെടൽ കേന്ദ്രം സംബന്ധിച്ചും ചർച്ചകൾ നടന്നു.
വലിയ വിമാനം അടിയന്തരമായി പുനഃസ്ഥാപിക്കണം
2020 ആഗസ്റ്റിൽ നടന്ന വിമാനാപകടത്തിെൻറ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടിൽ വിമാനത്താവളത്തിെൻറ കുഴപ്പമല്ല അപകടകാരണമെന്ന് പറയുന്നുണ്ട്. വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടി കേന്ദ്രം ആരംഭിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് സംസ്ഥാനത്തിെൻറ നിലപാടായി ആവശ്യപ്പെടും. നിലവിൽ സർവിസുകൾ പുനരാരംഭിക്കാൻ മറ്റ് തടസ്സങ്ങളില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
ശാശ്വത വികസനമാണ് പരിഹാരം
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശാശ്വത വികസനമാണ് പരിഹാരം. നിലവിൽ റൺവേ വികസനം അടക്കം അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത് 248.75 ഏക്കർ ഭൂമിയാണ്. ഇതിൽ 96.5 ഏക്കർ ഭൂമി റൺവേ 3527 മീറ്ററായി വർധിപ്പിക്കൽ, 137 ഏക്കറിൽ പുതിയ ടെർമിനൽ, 15.25 ഏക്കറിൽ കാർ പാർക്കിങ് എന്നിങ്ങനെയാണ് ഭൂമി വേണ്ടത്. പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിൽ എങ്ങനെ വികസനം നടത്താമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കും. പല ഘട്ടങ്ങളിലായി ഏറ്റെടുക്കുന്നതിന് പകരം ഒറ്റയടിക്ക് ഭൂമി ഏറ്റെടുത്ത് വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. 248 ഏക്കർ ഭൂമിയാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം നിർദേശം മുന്നോട്ട് വെച്ചു എന്നതിെൻറ അടിസ്ഥാനത്തിൽ എല്ലാ ഭൂമിയും ഏറ്റെടുക്കണമെന്നോ ജനങ്ങളെ ബുദ്ധിമുട്ടിലാക്കണമെന്നോ ആഗ്രഹിക്കുന്നില്ല. അവരെ കൂടി വിശ്വാസത്തിലെടുത്ത് ഏറ്റവും കുറഞ്ഞ ഭൂമി ഏറ്റെടുത്ത് വികസനം നടത്തുന്നത് സംബന്ധിച്ച് അതോറിറ്റി എൻജിനീയറിങ് വിഭാഗവുമായി ചർച്ച നടത്തും. ഇതിെൻറ അടിസ്ഥാനത്തിലാകും തുടർനടപടികളെന്നും മന്ത്രി വിശദീകരിച്ചു.
കരിപ്പൂർ വികസന വിഷയത്തിൽ ഒന്നിക്കാമെന്ന് ജനപ്രതിനിധികൾ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒന്നിച്ച് മുന്നോട്ടുപോകാമെന്ന് ജനപ്രതിനിധികൾ. വികസന വിഷയത്തിൽ തിങ്കളാഴ്ച കരിപ്പൂരിൽ ചേർന്ന യോഗത്തിലാണ് കക്ഷി, രാഷ്ട്രീയ വ്യത്യാസമില്ലാതെ വിമാനത്താവളത്തിെൻറ നിലനിൽപ്പിനും കൂടുതൽ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന നിലയിലും മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചത്. യോഗത്തിൽ സർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനുമാണ് സംബന്ധിച്ചത്. കൂടാതെ, എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, എം.എൽ.എമാരായ ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ബദൽ മാസ്റ്റർ പ്ലാനിെൻറ അവതരണത്തോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് എം.പിമാരും എം.എൽ.എമാരും വിവിധ വിഷയങ്ങൾ ഉന്നയിച്ചു.
റൺവേ വികസനം, വലിയ വിമാനം തുടങ്ങിയവയാണ് പ്രധാനമായി ചർച്ചയായത്. ഹജ്ജ് പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിലേക്കുള്ള റോഡ് കണക്ടിവിറ്റിയും മഴക്കാലത്ത് വിമാനത്താവളത്തിെൻറ ചുറ്റുമതിൽ തകർന്നുണ്ടാകുന്ന പ്രശ്നങ്ങളും ജനപ്രതിനിധികൾ ഉന്നയിച്ചു. സംസ്ഥാനത്തുനിന്നുള്ള തീർഥാടകരിൽ 83 ശതമാനവും മലബാറിൽ നിന്നുള്ളവരാണ്. ഇതിനാൽ കരിപ്പൂരിൽ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്. രാമനാട്ടുകരയിൽനിന്നും കരിപ്പൂരിൽ എത്തുന്നതിനുള്ള പ്രയാസവും ചർച്ചയായി.
എം.പിമാർ അടക്കമുള്ളവർ നേരത്തേ ഉന്നയിച്ചതിെൻറ അടിസ്ഥാനത്തിലാണ് രാമനാട്ടുകരയിൽനിന്നും വിമാനത്താവളത്തിലേക്ക് പുതിയ റോഡ് നിർദേശിച്ചതെന്നും എലിവേറ്റഡ് ഹൈവേ അടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. വെള്ളക്കെട്ടിെൻറ വിഷയം എം.എൽ.എമാരായ ടി.വി. ഇബ്രാഹിമും പി. അബ്ദുൽ ഹമീദുമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിലും പരിഹാരത്തിന് ശ്രമിക്കാമെന്നും മന്ത്രി അറിയിച്ചു.
റവന്യൂ മന്ത്രി കെ. രാജൻ യോഗത്തിൽ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രളയപശ്ചാത്തലത്തിൽ പെങ്കടുത്തിട്ടില്ല. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റാബി, കൗൺസിലർ ഫിറോസ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സി. മുഹമ്മദാലി, അംഗം ലത്തീഫ് കൂട്ടാലുങ്ങൽ, സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് എ.വി. കിഷോർകുമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.