പൂക്കോട്ടുംപാടം: വീട് തകർന്നതോടെ ശൗചാലയത്തിൽ അന്തിയുറങ്ങിയിരുന്ന മധ്യവയസ്കന് യുവജന കൂട്ടായ്മ താൽക്കാലിക വാസസൗകര്യമൊരുക്കി. അയ്യപ്പംകുളം സ്വദേശി കൂനംമൂട്ടിൽ കൃഷ്ണനാണ് കാഞ്ഞിരപാടം കരുണ സ്വയം സഹായ സംഘം പ്രവർത്തകർ താങ്ങായത്. വർഷങ്ങൾക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിെൻറ സഹായത്തോടെ നിർമിച്ച വീട്ടിലായിരുന്നു കൃഷ്ണെൻറ താമസം. കാലപ്പഴക്കത്താൽ വീടിെൻറ മേൽക്കൂര തകർന്നു വീണതോടെ താമസം ശൗചാലയത്തിലേക്ക് മാറ്റുകയായിരുന്നു.
ലോട്ടറി വിൽപന നടത്തിയായിരുന്നു കൃഷ്ണൻ ഉപജീവനം നടത്തിയിരുന്നത്. ലോക്ഡൗണിൽ ജീവിതം വഴിമുട്ടി. ഏക ആശ്രയമായിരുന്ന അമ്മകൂടി മരിച്ചതോടെ അവിവാഹിതനായ കൃഷ്ണൻ ഒറ്റക്കായി. ഉദാരമതികളുടെ സഹായത്തോടെയാണ് ഇപ്പോൾ നിത്യജീവിതം തള്ളിനീക്കുന്നത്.
കൃഷ്ണെൻറ ദുരവസ്ഥ തിരിച്ചറിഞ്ഞ കരുണ സ്വയം സഹായ സംഘം പ്രവർത്തകർ മേൽക്കൂര തകർന്ന വീടിന് മുകളിൽ പ്ലാസ്റ്റിക് വിരിച്ച് കൃഷ്ണന് താൽക്കാലികമായി അന്തിയുറങ്ങാൻ സൗകര്യമൊരുക്കി. വീടിെൻറ പണി പൂർത്തിയാക്കാൻ ഉദാരമതികളുടെ സഹായം അത്യാവശ്യമാെണന്ന് കരുണ സ്വയം സഹായ സംഘം പ്രവർത്തകർ പറഞ്ഞു. സംഘം ഭാരവാഹികളായ ബഷീർ തെക്കുംപാടി, പ്രശാന്ത് കുമാർ, സി.പി. സുബ്രഹ്മണ്യൻ, അനിൽ കുമാർ, എം.എസ്. നാണി, സി.പി. ബാബു, പി. ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.