പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ നി​ര്‍മി​ച്ച സ്നേ​ഹ​ഭ​വ​ന്‍ കൈ​മാ​റി

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ല്‍ വീ​ട് ന​ഷ്​​ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്​​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി നി​ര്‍മി​ച്ച സ്നേ​ഹ​ഭ​വ​െൻറ സ​മ​ര്‍പ്പ​ണം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​മ്മ​ര്‍ പാ​ല​ഞ്ചേ​രി​യി​ല്‍ നി​ര്‍വ​ഹി​ച്ചു. സം​സ്ഥാ​ന, ജി​ല്ല, ഉ​പ​ജി​ല്ല ഘ​ട​ക​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച വീ​ട്ടി​ലേ​ക്ക് മു​ഴു​വ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍കി​യാ​ണ്​ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്.

താ​ക്കോ​ല്‍ദാ​ന ച​ട​ങ്ങ് പോ​ത്തു​ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ത്സ​ല അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല പ്ര​സി​ഡ​ൻ​റ് ജോ​സ് പ​റ​ക്കു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സ​ഫ് സി​ദ്ദീ​ഖ്, മ​ണി​ക​ണ്ഠ​ന്‍, അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, റെ​ന്നി വ​ര്‍ഗീ​സ്, സെ​ബാ​സ്​​റ്റ്യ​ന്‍ ആ​ൻ​റ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - Kavalpara teachers day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.