മലപ്പുറം: കോട്ടക്കുന്നിൽ വീണ്ടും വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ കോട്ടക്കുന്ന് ദുരന്ത നിവാരണ പദ്ധതിയുമായി ബന്ധെപ്പട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കോട്ടക്കുന്ന് കൗൺസിലർ പി.എസ്.എ. സബീർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ. വിനോദ്, ഡി.വൈ.എഫ്.െഎ കോട്ടപ്പടി മേഖല പ്രസിഡൻറ് രൺധീർ, കോട്ടക്കുന്ന് നിവാസിയായ ബാസിത് എന്നിവരടങ്ങിയ സംഘമാണ് തിരുവനന്തപുരത്ത് എത്തി മന്ത്രിക്ക് നിേവദനം നൽകിയത്. വിഷയത്തിൽ തുടർപ്രവർത്തനങ്ങൾ നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചതായി കെ. വിനോദ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോട്ടക്കുന്നിൽ 2019ലുണ്ടായ വിള്ളലിെൻറ വ്യാപ്തി വർധിച്ചതായി കണ്ടെത്തിയത്. ജിയോളജി, റവന്യൂ, നഗരസഭ സംഘത്തിെൻറ സംയുക്ത പരിശോധനയിലായിരുന്നു വിളളൽ വർധിച്ചതായി വ്യക്തമായത്. തുടർന്ന് പരിസരവാസികളോട് ഇവിടെനിന്ന് മാറി താമസിക്കാൻ കലക്ടർ നിർദേശം നൽകുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.