പാണ്ടിക്കാട്: സംസ്ഥാന പാത അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതിനാൽ വിദ്യാർഥികളടക്കമുള്ള അനേകം യാത്രക്കാർ ദുരിതത്തിലായി. പാണ്ടിക്കാട് മുതൽ കിഴക്കേ പാണ്ടിക്കാട് വരെ മൂന്ന് കിലോമീറ്ററാണ് ഗതാഗതം നിരോധിച്ചത്.
അടിക്കടി റോഡ് തകർന്നിരുന്ന കക്കുളത്തും കുറ്റിപ്പുളിയിലും കിഴക്കേ പാണ്ടിക്കാട്ടുമായി നാലിടങ്ങളിൽ പൂട്ടുകട്ട വിരിക്കുന്ന പ്രവൃത്തിക്കായാണ് റോഡ് അടച്ചത്. സമീപത്തെ രണ്ട് എൽ.പി സ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയും പുറമെ ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർഥികളാണ് ഏറെ കഷ്ടപ്പാടിലായത്.
ഇതുവഴിയുള്ള വാഹനങ്ങൾ കടന്നുപോകാൻ പല റോഡുകളും അധികൃതർ തിരഞ്ഞെടുത്തിരുന്നു.
വിദൂര റൂട്ടിലുള്ള ബസുകൾ ഇതുവഴി ഓടി. എന്നാൽ, ലോക്കൽ സർവിസായി ഓടുന്ന ബസുകൾക്ക് ദൂരം ഇരട്ടിയും ബസ് കൂലി കുറവുമായതിനാൽ മിക്കതും ഓടിയില്ല. പല സ്വകാര്യ വിദ്യാലങ്ങളിലെ ബസുകൾക്കും ഓട്ടം ഇരട്ടിയായി.
ഒലിപ്പുഴ, കിഴക്കേ പാണ്ടിക്കാട്, കുറ്റിപ്പുളി നിവാസികളാണ് 12 ദിവസത്തെ റോഡടവിൽ പൊറുതിമുട്ടുന്നത്. ഇവർക്ക് ദൈനംദിന കാര്യങ്ങൾക്ക് പാണ്ടിക്കാട് ടൗണിനെ ആശ്രയിക്കേണ്ടി വരുന്നതിനാൽ റോഡ് പൂർണമായും അടച്ചത് ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.