തേഞ്ഞിപ്പലം: പരിമിതികളെ കഴിവുകൊണ്ട് മറികടക്കുകയാണ് തേഞ്ഞിപ്പലം എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയും ഒലിപ്രംകടവ് സത്യപുരം സ്വദേശിയുമായ അശ്വിൻ. കൈകൾക്കും കാലുകൾക്കും പരിമിതിയുള്ള 11കാരന് വഴങ്ങാത്തതായി ഒന്നുമില്ല. കാലുകൊണ്ട് വരക്കുന്ന വർണ ചിത്രങ്ങളും മണിക്കൂറോളം നീണ്ടുനിൽക്കുന്ന താളലയവും കണ്ടാൽ ആരും ഒന്ന് വിസ്മയിച്ച് പോവും. പരിമിതിയെ തോൽപിച്ച് ഫുട്ബാൾ കളിക്കുന്നതും ഏവരെയും അതിശയിപ്പിക്കും.
കൈകാലുകൾക്ക് പുറമെ ആന്തരിക അവയവങ്ങൾക്കും ജന്മന പ്രശ്നമുണ്ട്. കലാപരമായ കഴിവിന് പുറമെ പഠനത്തിലും നല്ല മികവാണ് അശ്വിൻ പുലർത്തുന്നതെന്ന് അധ്യാപകനായ വി.കെ. ശശിഭൂഷൺ പറഞ്ഞു.
കാൽവിരലുകൾക്കിടയിൽ ബ്രഷ് പിടിച്ച് ചായത്തിൽ മുക്കി തീർത്ത ചിത്രങ്ങൾ മനോഹരമാണ്. ചിത്രരചന ആരുടെയും കീഴിലിരുന്ന് പഠിച്ചെടുത്തതല്ല. കുഞ്ഞുനാൾ മുതൽ വരയോട് താൽപര്യമുള്ള അശ്വിന് രക്ഷിതാക്കളുെടയും അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹാനവുമായതോടെ എല്ലാം സ്വയം പഠിച്ചെടുത്തു. കൂലിപ്പണിക്കാരനായ പ്രതീഷ്-സിന്ധു ദമ്പതികളുടെ മകനാണ് അശ്വിൻ. സഹോദരങ്ങൾ: അനഘ, അർച്ചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.