മങ്കട: നാല് പതിറ്റാണ്ടോളം മലപ്പുറത്തിെൻറ നാട്ടുകാവല്ക്കാരനായി മലപ്പുറത്തുകാരുടെ സ്നേഹം നുകർന്ന ഗൂര്‍ഖ പൊലീസായി അറിയപ്പെട്ട നേപ്പാള്‍ സ്വദേശി റാംസിങ് (73) ഇനി ഓര്മ. ഒടുവില്‍ അന്ത്യവിശ്രമവും മലപ്പുറത്തുതന്നെ. മലപ്പുറം നഗരസഭയിലും കൂട്ടിലങ്ങാടി, കോഡൂര്‍, കുറുവ, ആനക്കയം പഞ്ചായത്തുകളിലുമായി 40 വര്‍ഷം ഗൂര്‍ഖ പൊലീസായി നടന്നിരുന്ന റാം സിംങ്ങിനെ കുറുവ കൂട്ടിലങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ വ്യാഴാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടത്.
നാലുവര്‍ഷമായി ഇവിടെ ഒറ്റക്കായിരുന്നു താമസം. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇദ്ദേഹത്തെ സ്ഥലത്ത് കാണാറില്ലായിരുന്നു. ഒന്നാം തീയതി കോട്ടക്കലുള്ള ഭാര്യാസഹോദരനുമായി ഫോണില്‍ സംസാരിച്ചതായി പറയുന്നുണ്ട്. നേപ്പാളിലെ മഹീന്ദര്‍ നഗറില്‍നിന്ന് 35 വര്‍ഷം മുമ്പ് ഭാര്യാപിതാവിെൻറ കൂടെ നാട്ടുകാവലിനായി മലപ്പുറത്ത് എത്തിയതാണ് റാം സിങ്. അതിനു മുമ്പ് മുംെബെ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു.
മലപ്പുറത്ത് എത്തിയതു മുതല്‍ കൂട്ടിലങ്ങാടി പാറടിയിലെ ക്വാര്‍ട്ടേഴ്സ് മുറിയിലായിരുന്നു താമസം. കച്ചവടക്കാരും വീട്ടുകാരും നല്കുന്ന സംഭാവനകളുപയോഗിച്ചായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മലപ്പുറം മുണ്ടുപറമ്പിലെ നഗരസഭ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.