മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ചു​പോ​യ കാ​ർ പെ​രു​മ്പി​ലാ​വി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പെ​രു​മ്പി​ലാ​വ്: മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ അ​ശ്ര​ദ്ധ​യാ​യി ഓ​ടി​ച്ച കാ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നാ​ട്ടു​കാ​ർ​ക്കു​നേ​രെ തി​രി​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി പോ​ക്കാ​ട്ട് വീ​ട്ടി​ൽ നൂ​ഹ് (42), ച​ങ്കു​വെ​ട്ടി വ​ട​ക്ക​ൻ വീ​ട്ടി​ൽ ഷെ​മീ​ർ (38) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ്പി​ലാ​വ് ഭാ​ഗ​ത്തു​നി​ന്ന് കൊ​ര​ട്ടി​ക്ക​ര ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ അ​ശ്ര​ദ്ധ​മാ​യി പോ​യ കാ​ർ ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ത​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് ത​ട​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​ഞ്ഞ് വെ​ച്ച് പൊ​ലീ​സി​നെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പു​റ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രു​മാ​യി ത​ട്ടി​ക്ക​യ​റു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്ത​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. 

Tags:    
News Summary - Locals stopped the drunken car; Two people are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.