കാടാമ്പുഴ: സമ്പൂർണ അടച്ചുപൂട്ടൽ ദിനത്തിൽ വെള്ളക്കെട്ടിൽ ഉല്ലസിക്കാൻ വന്നവർക്ക് പിഴയിട്ട് കാടാമ്പുഴ പൊലീസ്. കാടാമ്പുഴ മാടമ്പിയാർ കാവിന് സമീപം മഴ പെയ്താൽ ചെറിയ വെള്ളച്ചാട്ടം രൂപപ്പെടാറുണ്ട്.
ഇവിടെയെത്തിയ 14 യുവാക്കൾക്കാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഏഴായിരത്തോളം രൂപ പിഴയിട്ടത്. നിലവിൽ തീവ്രനിയന്ത്രണ മേഖലയാണ് പ്രദേശം. ഇത് അവഗണിച്ചാണ് ഞായറാഴ്ച രാവിലെ യുവാക്കൾ കൂട്ടമായി എത്തിയത്. ഇരുചക്രവാഹനങ്ങളിലെത്തിയ ഇവർ വെള്ളക്കെട്ടിലിറങ്ങി പടമെടുക്കുന്നതിനിടെയാണ് പൊലീസെത്തിയത്.
എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ മണികണ്ഠൻ, സി.പി.ഒമാരായ ഹാരിസ്, സുധീഷ്, ഷാഹുൽ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.