ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം

എല്ലാ വിദ്യാർഥികള്‍ക്കും ഉപരിപഠനം ഉറപ്പാക്കും- മന്ത്രി വി. അബ്ദുറഹ്മാൻ, നീന്തൽ സർട്ടിഫിക്കറ്റിനെ ചൊല്ലി മന്ത്രിയും എം.എൽ.എയും തമ്മിൽ വാക്തർക്കം

മലപ്പുറം: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ വിദ്യാർഥികള്‍ക്കും ഉപരിപഠനത്തിന് സാഹചര്യമൊരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. ഐ.ടി.ഐ, ടി.ടി.സി പോലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ല വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജനസാന്ദ്രതയും വിജയശതമാനവും കണക്കിലെടുത്ത് കാര്യക്ഷമമായ നടപടി സ്വീകരിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ നിലവിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകളുടെയും സീറ്റുകളുടെയും കണക്കെടുത്ത് അറിയിക്കാന്‍ ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണവും കുട്ടികള്‍ക്കിടയിലെ പകര്‍ച്ചവ്യാധിയും കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള വിദ്യാർഥികളുടെ വാക്‌സിനേഷന്‍ നടപടികള്‍ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 14 മുതല്‍ ജില്ലയില്‍ 12 മുതല്‍ 14 വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ തുടരുന്നതായും വിവിധ സ്കൂളുകളില്‍ പി.ടി.എ സഹായത്തോടെ ബോധവത്കരണ ക്ലാസുകള്‍ നടത്തിയതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക യോഗത്തില്‍ പറഞ്ഞു. 15 മുതല്‍ 17 വരെ വയസ്സുള്ള വിദ്യാർഥികളുടെ വാക്‌സിനേഷന്‍ നടപടികള്‍ തുടങ്ങുമെന്നും ഡി.എം.ഒ വ്യക്തമാക്കി. ജില്ലയില്‍ ഡിസ്ട്രിക്ട് ഏര്‍ലി ഡിസബിലിറ്റി ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനായി മാതൃക പ്രോജക്ടിന്‍റെ കരട് രൂപം തയാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഡി.എം.ഒ പറഞ്ഞു.

എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. യു.എ. ലത്തീഫ്, പി. അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, കുറുക്കോളി മൊയ്തീന്‍, പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബൂസിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ കാരാട്ട്, ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

പകുതി എം.എൽ.എമാരുംഎത്തിയില്ല

മലപ്പുറം: ജില്ലയുടെയും മണ്ഡലങ്ങളുടെയും വികസനത്തിൽ സുപ്രധാനമായ ജില്ല വികസന സമിതി യോഗത്തിൽ ജില്ലയിലെ പകുതി എം.എൽ.എമാരും എത്തിയില്ല. ജില്ലയിൽനിന്നുള്ള മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിയൊഴികെയുള്ള 15ൽ ഏഴുപേരാണ് പങ്കെടുത്തത്. ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, പി. ഉബൈദുല്ല, പി. അബ്ദുൽ ഹമീദ്, കെ.പി.എ. മജീദ്, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണുണ്ടായിരുന്നത്. എം.പിമാരിൽ അബ്ദുസ്സമദ് സമദാനി പങ്കെടുത്തു. കഴിഞ്ഞ മാസം നാലുപേർ മാത്രമാണ് പങ്കെടുത്തത്. ചില എം.എൽ.എമാർ അപൂർവമായാണ് സമിതിക്കെത്തുന്നത് എന്ന് ആക്ഷേപമുണ്ട്.

എല്ലാ സർക്കാർ വകുപ്പുകളുടെയും ജില്ല മേധാവികൾ പങ്കെടുക്കുന്ന സമിതിയിലാണ് അതത് മണ്ഡലങ്ങളിലെ വികസന കാര്യങ്ങളും പൊതു ആവലാതികളും ചർച്ച ചെയ്യുന്നത്. സമിതിയിലെ എം.എൽ.എമാരുടെ പങ്കാളിത്തം വർധിക്കുന്നത് ഉദ്യോഗസ്ഥ തലത്തിൽ നടപടികൾക്ക് വേഗംകൂട്ടാനും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുത്യാരത ഉറപ്പാക്കാനും സഹായിക്കുമെന്ന് ജില്ലതല ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാട്ടുന്നു.

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് പ്രമേയം

മലപ്പുറം: ഉപരിപഠന മേഖലയിൽ ജില്ലയിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മതിയായ പ്ലസ് വൺ ബാച്ചുകളും അഡീഷനൽ ബാച്ചുകളും സീറ്റുകളും വർധിപ്പിക്കണമെന്ന് ജില്ല വികസന സമിതിയിൽ പ്രമേയം. ടി.വി. ഇബ്രാഹിം എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തെ കെ.പി.എ മജീദ് എം.എൽ.എ പിന്തുണച്ചു.

പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിന് മഞ്ചേരിയിൽ പ്രോജക്ട് ഓഫിസ് തുറക്കാൻ നടപടി സ്വീകരിക്കണമെന്ന പ്രമേയം പി. അബ്ദുൽ ഹമീദ് എം.എൽ.എ അവതരിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി. അബൂസിദ്ദീഖ് പ്രമേയത്തെ പിന്തുണച്ചു. ബന്ധപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ജില്ല കലക്ടര്‍ മറുപടി നല്‍കി.

കെ.എസ്.ആർ.ടി.സി ആസ്ഥാന മാറ്റം ചർച്ചയായില്ല

മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ആസ്ഥാനം മലപ്പുറത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നത് ജില്ല വികസന സമിതിയിൽ ചർച്ചയായില്ല. ടെർമിനൽ നവീകരണം നീളുന്നതിന്‍റെ പേരിൽ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക് മാറ്റുന്നത് ജില്ല ആസ്ഥാനമായ മലപ്പുറത്തിന് തിരിച്ചടിയാണ്. എന്നാൽ, ബന്ധപ്പെട്ട ജനപ്രതിനിധിയടക്കമുള്ളവർ ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചില്ല. 

നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ ചൊ​ല്ലി മ​ന്ത്രി​യും എം.​എ​ൽ.​എ​യും ത​മ്മി​ൽ വാ​ക്​​ത​ർ​ക്കം​

മ​ല​പ്പു​റം: പ്ല​സ് ​വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ വെ​യി​റ്റേ​ജ്​ മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നും തി​രൂ​ർ എം.​എ​ൽ.​എ കു​റു​ക്കോ​ളി മൊ​യ്തീ​നും ത​മ്മി​ൽ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ വാ​ക്​​ത​ർ​ക്കം.

78,000ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യ ജി​ല്ല​യി​ൽ സ്പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​നു കീ​ഴി​ൽ മൂ​ന്നി​ട​ത്ത്​ മാ​ത്ര​മാ​ണ്​ നീ​ന്ത​ൽ പ​രി​ശോ​ധ​ന​ക്ക്​ സം​വി​ധാ​ന​മു​ള്ള​തെ​ന്നും താ​ലൂ​ക്ക്​ ത​ല​ത്തി​ൽ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​​മെ​ന്നും എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, നീ​ന്ത​ൽ അ​റി​യാ​ത്ത​വ​ർ​ക്ക​ട​ക്കം സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ത്​ ഇ​നി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ നീ​ന്ത​ൽ പ​രി​ശോ​ധ​ന​ക്ക്​ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന്​ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ 10 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വേ​ണ്ട​തെ​ന്നും മു​ന്നി​ട​ത്തേ​ക്ക്​ വേ​ണ്ട 30 ഉ​ദ്യോ​ഗ​സ്ഥ​രേ ജി​ല്ല​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള ജി​ല്ല​യി​ൽ എ​ന്താ​ണ്​ ചെ​യ്യു​ക​യെ​ന്ന്​ എം.​എ​ൽ.​എ ചോ​ദി​ച്ചു. നീ​ന്ത​ല​റി​യു​ന്ന​വ​ർ മാ​ത്രം സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്നാ​യി മ​ന്ത്രി. നേ​ര​ത്തേ നീ​ന്ത​ല​റി​യാ​ത്ത​തി​നാ​ൽ മു​ങ്ങി​മ​രി​ച്ച ര​ണ്ടു​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​യി​രു​ന്നു​ന്നെ​ന്ന്​​ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടു വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്​ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ആ​ൺ​കു​ട്ടി​ക​ളും പു​രു​ഷ​ന്മാ​രു​മു​ള്ളി​ട​ത്ത്​ പെ​ൺ​കു​ട്ടി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കാ​ൻ നീ​ന്താ​നി​റ​ങ്ങു​ന്ന​തി​ന്‍റെ പ്ര​യാ​സം എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ദി​വ​സം പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​ടു​ത്ത ദി​വ​സം ആ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ക്ര​മീ​ക​രി​ക്കു​ക​യും വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഓ​രോ മ​ണി​ക്കൂ​ർ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി മാ​റ്റി വെ​ക്കു​ന്ന​താ​ണ്​ പ്രാ​യോ​ഗി​ക​മെ​ന്ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നീ​ന്ത​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കാ​ൻ ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്താ​ണ്​ സൗ​ക​ര്യ​മു​ള്ള​ത്. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്​​സ്​ കോം​പ്ല​ക്സി​ലെ നീ​ന്ത​ൽ​ക്കു​ളം, ​മ​ല​പ്പു​റം മേ​ൽ​മു​റി മ​അ്​​ദി​നു സ​മീ​പ​ത്തെ അ​ഞ്ചീ​നി​ക്കു​ളം, പെ​രി​ന്ത​ൽ​മ​ണ്ണ ക​ക്കൂ​ത്ത്​ സി​ൽ​വ​ർ മൗ​ണ്ട്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ നീ​ന്ത​ൽ​ക്കു​ളം എ​ന്നി​വ​യാ​ണ​ത്. 

Tags:    
News Summary - Malappuram District Development Committee Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.