മലപ്പുറം: വയോധികർക്ക് പോഷകാഹാര പദ്ധതിയുമായി മലപ്പുറം നഗരസഭ. 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഹോർലിക്സ്, കോൺഫ്ലക്സ്, ഓട്സ്, റാഗി എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകി. കൗൺസിലർമാരുടെ നേതൃത്വത്തിൽ 5100ഓളം ഗുണഭോക്താക്കൾക്കും വീട്ടിൽ നേരിട്ട് ചെന്നാണ് കിറ്റുകൾ നൽകിയത്. മേൽമുറി എം.എം.ഇ.ടി ഹൈസ്കൂളിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പൂ കൊന്നോല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. അബ്ദുൽ ഹകീം, സിദ്ദീക്ക് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോത്തോടി, സി.പി. ആയിഷാബി, കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, മഹമൂദ് കോതേങ്ങൽ, സജീർ കളപ്പാടാൻ, സി.കെ. സഹീർ, ശിഹാബ് മൊടയങ്ങാടാൻ, എ.പി. ഷിഹാബ്, ഇപ്പി സൽമ ടീച്ചർ, ഷാഫി മൂഴിക്കൽ, സമീറ കപ്പൂർ, ബിനു രവികുമാർ, ആമിന പാറച്ചോടൻ, കദീജ മുസ്ലിയാരകത്ത്, സി. സുരേഷ് മാസ്റ്റർ, ഐയ്ഷാബി ഉമ്മർ, സമദ് ഉലുവാൻ, രമണി, ജയശ്രീ രാജീവ്, സുഹൈൽ ഇടവഴിക്കൽ, സി.എച്ച്. നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.