മലപ്പുറം: ജില്ലയിലെ ആർ.ടി ഒാഫിസുകളുടെ കീഴിലുള്ള സ്ഥലങ്ങൾ പുനഃക്രമീകരിച്ചു. മലപ്പുറം ആർ.ടി. ഒാഫിസ് പരിധിയിലുണ്ടായിരുന്ന 14 വില്ലേജുകളും പുതുതായി വന്ന െകാണ്ടോട്ടി സബ് ആർ.ടി ഒാഫിസിലെത്തി. തിരൂരങ്ങാടി സബ് ആർ.ടി ഒാഫിസിൽ നിന്ന് രണ്ട് വില്ലേജുകൾ െകാണ്ടോട്ടിയുടെ പരിധിയിലാക്കി. ഇതോടെ പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫിസ് പരിധിയിലായിരുന്ന കോഡൂർ, കൂട്ടിലങ്ങാടി വില്ലേജുകളും തിരൂർ ഒാഫിസിന് കീഴിലായിരുന്ന പൊന്മളയും മലപ്പുറം ആർ.ടി. ഒാഫിസിെൻറ പരിധിയിലുമെത്തി. പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി ആർ.ടി. ഒാഫിസുകളുടെ അധികാര പരിധിയും പുനർനിർണയിച്ചിട്ടുണ്ട്. എം.എൽ.എമാരുടെയും മറ്റ് പ്രാദേശിക ജനപ്രതിനിധികളുടെയും സംഘടനകളുടെയും നിരന്തര ആവശ്യത്തിന് ശേഷമാണ് നടപടി.
കോഡൂരും കൂട്ടിലങ്ങാടിയും പൊന്മളയും ഇനി മലപ്പുറത്ത്
പെരിന്തൽമണ്ണ സബ് ആർ.ടി. ഓഫിസ് പരിധിയിലായിരുന്ന കോഡൂർ, കൂട്ടിലങ്ങാടി വില്ലേജുകളും തിരൂർ ഒാഫിസിന് കീഴിലായിരുന്ന പൊന്മളയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലപ്പുറം ആർ.ടി. ഒാഫിസിെൻറ പരിധിയിലെത്തി. ഈ രണ്ട് വില്ലേജുകളും മലപ്പുറം ആർ.ടി. ഓഫിസ് പരിധിയിലേക്ക് മാറ്റണെമന്നത് കുറെകാലമായുള്ള ആവശ്യമായിരുന്നു. സിവിൽ സ്റ്റേഷനോട് ചേർന്നുള്ള ഈ വില്ലേജ് നിവാസികളായിട്ടും 20 കിലോമീറ്ററോളം യാത്ര ചെയ്ത് പെരിന്തൽമണ്ണയിലേക്ക് പോയിരുന്നത് വലിയ പ്രയാസത്തിലായിരുന്നു.
കോട്ടക്കലും പെരുമണ്ണയും തിരൂരങ്ങാടിക്ക് കീഴിൽ
നേരത്തെ തിരൂർ സബ് ആർ.ടി ഒാഫിസിെൻറ കീഴിലായിരുന്ന കോട്ടക്കൽ, പെരുമണ്ണ വില്ലേജുകൾ പുതിയ ഉത്തരവിലൂടെ തിരൂരങ്ങാടി സബ് ആർ.ടി. ഓഫിസ് പരിധിയിലേക്ക് മാറ്റി. തിരൂരങ്ങാടി സബ് ആർ.ടി. ഓഫിസ് പരിധിയിൽ പള്ളിക്കൽ, ചേേലമ്പ്ര എന്നീ രണ്ട് വില്ലേജുകൾ പുതുതായി കൊണ്ടോട്ടി സബ് ആർ.ടി. ഓഫിസ് പരിധിയിലേക്കും മാറ്റി.
മലപ്പുറം
മലപ്പുറം
പാണക്കാട്
മേൽമുറി
പയ്യനാട്
എളങ്കൂർ
കാരക്കുന്ന്
തൃക്കലേങ്ങാട്
കാവനൂർ
പുൽപ്പറ്റ
നറുകര
പെരകമണ്ണ
പൂക്കോട്ടൂർ
വെട്ടിക്കാട്ടിരി
പാണ്ടിക്കാട്
ചെമ്പ്രശ്ശേരി
ആനക്കയം
പന്തല്ലൂർ
എടവണ്ണ
മഞ്ചേരി
പൊന്മള
കൂട്ടിലങ്ങാടി
കോഡൂർ
കൊണ്ടോട്ടി സബ്
ആർ.ടി. ഓഫിസ്
കൊണ്ടോട്ടി
ചീക്കോട്
ചേലേമ്പ്ര
ചെറുകാവ്
കുഴിമണ്ണ
മൊറയൂർ
മുതുവല്ലൂർ
നെടിയിരുപ്പ്
പള്ളിക്കൽ
പുളിക്കൽ
വാഴക്കാട്
വാഴയൂർ
അരീക്കോട്
വെറ്റിലപ്പാറ
ഉൗർങ്ങാട്ടിരി
കീഴുപറമ്പ്
പെരിന്തൽമണ്ണ സബ്
ആർ.ടി ഒാഫിസ്
പെരിന്തൽമണ്ണ
നെന്മിനി
അങ്ങാടിപ്പുറം
വലമ്പൂർ
വടക്കാങ്ങര
താഴേക്കോട്
പാതാക്കര
എടപ്പറ്റ
ഏലംകുളം
കീഴാറ്റൂർ
മേലാറ്റൂർ
വെട്ടത്തൂർ
മൂർക്കനാട്
ആലിപറമ്പ്
പുഴക്കാട്ടിരി
കുറുവ
മങ്കട
കുരുവമ്പലം
കാര്യാവട്ടം
അരക്കുപറമ്പ്
ആനമങ്ങാട്
പുലാമന്തോൾ
തിരൂരങ്ങാടി സബ്
ആർ.ടി. ഒാഫിസ്
തിരൂരങ്ങാടി
അരിയല്ലൂർ
എ.ആർ നഗർ
കണ്ണമംഗലം
മൂന്നിയൂർ
നന്നമ്പ്ര
നെടുവ
ഉൗരകം
ഒതുക്കുങ്ങൽ
പരപ്പനങ്ങാടി
പറപ്പൂർ
പെരുവള്ളൂർ
തേഞ്ഞിപ്പലം
തെന്നല
വേങ്ങര
വള്ളിക്കുന്ന്
കോട്ടക്കൽ
പെരുമണ്ണ
എടരിക്കോട്
തിരൂർ സബ്
ആർ.ടി. ഒാഫിസ്
തിരൂർ
അനന്താവൂർ
ആതവനാട്
ചെറിയമുണ്ടം
എടയൂർ
ഇരിമ്പിളിയം
കൽപകഞ്ചേരി
കാട്ടിപ്പരുത്തി
കുറുമ്പത്തൂർ
കുറ്റിപ്പുറം
മംഗലം
മാറാക്കര
മേൽമുറി
നടുവട്ടം
നിറമരുതൂർ
ഒഴൂർ
പരിയാപുരം
പൊന്മുണ്ടം
പുറത്തൂർ
താനാളൂർ
താനൂർ
തലക്കാട്
തിരുനാവായ
തൃക്കണ്ടിയൂർ
തൃപ്രങ്ങോട്
വളവന്നൂർ
വെട്ടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.