മലപ്പുറം: ഇടിഞ്ഞ് അപകടാവസ്ഥയിൽ നിലനിൽക്കുന്ന നഗരസഭ മാർക്കറ്റിന് സമീപത്തുള്ള പൊതു കിണർ നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കിണർ നന്നാക്കാൻ 10 ലക്ഷം രൂപ നഗരസഭ വിഹിതം അനുവദിക്കുമെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അറിയിച്ചു. കോട്ടപ്പടിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പൊതു കിണറാണ് കാലപ്പഴക്കം മൂലം ഇടിഞ്ഞു വീണത്. കോട്ടപ്പടിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ കാലങ്ങളായുള്ള ജലസ്രോതസ് ആയിരുന്നു ഈ കിണർ. സംഘത്തിൽ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹക്കീം, ശിഹാബ് മൊടയങ്ങാടാൻ, ഉപ്പുടൻ ഷൗക്കത്ത്, വരിക്കോടൻ ശിഹാബ്, സി.ടി. ഹർഷദ്, വ്യാപാരി പ്രതിനിധികളായ ഗൾഫ് സെയ്ത്, മദീന ഹുസൈൻഹാജി എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.