കാടാമ്പുഴ: ക്ഷേത്രങ്ങളിൽ ശുദ്ധിയും വൃത്തിയും കാത്തുസൂക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ (വയനാട്), എം. രാധ (മലപ്പുറം), ഓട്ടൂർ ഉണ്ണികൃഷ്ണൻ (പാലക്കാട്), എം. ഗോവിന്ദൻകുട്ടി (കോഴിക്കോട്), പി.കെ. മധുസൂദനൻ (കണ്ണൂർ), കെ. ലോഹ്യ (കോഴിക്കോട്) എന്നിവരാണ് സ്ഥാനമേറ്റത്. ക്ഷേത്രം ശാന്തി മോഹനൻ എമ്പ്രാന്തിരി ഭദ്രദീപം തെളിച്ചു. സി.കെ. നാണു മുഖ്യാതിഥിയായി.
മാറാക്കര പഞ്ചായത്ത് പ്രസിഡൻറ് ടി.പി. സജ്ന, പഞ്ചായത്തംഗങ്ങളായ നിമിഷ പ്രദീപ്, സജിത നന്നേങ്ങാടൻ, കെ. മോഹനൻ, എ.കെ. പത്മനാഭൻ, ടി.എൻ. ശിവശങ്കരൻ, എം. പങ്കജാക്ഷൻ, മധുസൂദനൻ, സജീവൻ കാനത്തിൽ, പാട്ടം കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. കമീഷണർ ഇൻ ചാർജ് കെ.പി. മനോജ് കുമാർ സ്വാഗതവും എക്സിക്യൂട്ടിവ് ഓഫിസർ എ.എസ്. അജയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.