പൊ​ന്നാ​നി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ പ്ലാ​ന്റ് 

മിനി സിവിൽ സ്റ്റേഷൻ ഓഫിസുകളിൽ ഇനി സൗരോർജം

പൊന്നാനി: പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും.സൗരപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സോളാർ പ്ലാന്റ് ഒരാഴ്ചക്കകം കമീഷൻ ചെയ്യും.സൗരോർജത്തിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഭാഗമായാണ് മിനി സിവിൽ സ്റ്റേഷനിൽ പ്ലാന്റ് സ്ഥാപിച്ചത്.

36 ലക്ഷം രൂപ ചെലവിൽ 85 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്.പൊതുസ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നത്.ഉൽപാദിപ്പിക്കുന്ന വൈദ്യുതി പാനൽ വഴി കെ.എസ്.ഇ.ബിയുടെ ലൈനിലേക്ക് നൽകും.

ഇതിൽനിന്ന് 10 ശതമാനം വൈദ്യുതി മിനി സിവിൽ സ്റ്റേഷനിലെ ഉപയോഗത്തിന് നൽകും.ഇതുപ്രകാരം 34 യൂനിറ്റ് വൈദ്യുതി പ്രതിദിനം ഓഫിസ് ആവശ്യത്തിന് ലഭിക്കും. മൂന്നുമാസം മുമ്പ് സോളാർ പാനലുകൾ ഓഫിസിന്റെ ടെറസിന് മുകളിൽ സ്ഥാപിച്ചു.മലപ്പുറം കെ.എസ്.ഇ.ബി ഇൻസ്പെക്ടറേറ്റിന്റെ അനുമതി ലഭിക്കുന്ന മുറക്ക് കെ.എസ്.ഇ.ബി ഗ്രിഡ് കണക്ട് ചെയ്യും. ഒരാഴ്ചക്കകം ഇവ പൂർത്തീകരിച്ച് കമീഷൻ ചെയ്യാനാണ് തീരുമാനം.

Tags:    
News Summary - Mini civil station offices now have solar energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.