മലപ്പുറം: ബി.എസ്.എൻ.എൽ 4ജി സർവിസ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സെപ്റ്റംബർ 26 മുതൽ മലപ്പുറം നഗരത്തിലും പരിസര പ്രദേശങ്ങളായ കൂട്ടിലങ്ങാടി, പടിഞ്ഞാറ്റുംമുറി ഭാഗങ്ങളിലും സേവനം ലഭ്യമാവും.
മലപ്പുറം മുതൽ പുളിക്കൽ വരെയുള്ള ദേശീയപാതയിലും കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലും ഒക്ടോബർ ഒന്നോടെ വേഗം കൂടിയ ഇൻറർനെറ്റ് സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അറവങ്കര, പൂക്കോട്ടൂർ, വള്ളുവമ്പ്രം, മോങ്ങം, മൊറയൂർ, കൊണ്ടോട്ടി, എയർപോർട്ട് ജങ്ഷൻ, പുളിക്കൽ എന്നീ പ്രദേശങ്ങളെല്ലാം ഈ പരിധിയിലാണുള്ളത്. മഞ്ചേരി മുതൽ മലപ്പുറംവരെയും എടവണ്ണ, പാണ്ടിക്കാട് ഭാഗങ്ങളിലും സെപ്റ്റംബർ 30നുള്ളിൽ 4ജി കിട്ടി തുടങ്ങും.
മറ്റു ഭാഗങ്ങളിലേക്കും വൈകാതെ സർവിസ് വ്യാപിപ്പിക്കും. നിലവിൽ 3ജി സിം കാർഡുകൾ ഉപയോഗിക്കുന്നവർ തിരിച്ചറിയൽ രേഖകളുമായി ബി.എസ്.എൻ.എൽ ഓഫിസുകളിലോ ശാഖകളിലോ എത്തിയാൽ അവർക്ക് 4ജി സിമ്മുകൾ നൽകും.
62 ടവറുകളുടെ പരിധിയിലാണ് 4ജി സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. നിലമ്പൂർ, എടക്കര, വണ്ടൂർ ഭാഗങ്ങളിലാണ് നിലവിൽ 4ജി സിം സേവനം ലഭ്യമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.