മു​ഹ​മ്മ​ദ്

മുഹമ്മദിന് താങ്ങ് വേണം, ജപ്തി ഭീഷണി നേരിടാൻ

തു​വ്വൂ​ർ: കി​ട​പ്പാ​ടം ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ കു​ടും​ബ​നാ​ഥ​ൻ നാ​ടി​ന്റെ ക​രു​ണ തേ​ടു​ന്നു. തു​വ്വൂ​ർ പാ​യി​പ്പു​ല്ലി​ലെ അ​ക്ക​ര​മ്മ​ൽ മു​ഹ​മ്മ​ദാ​ണ് (49) മ​ക്ക​ളെ​യും കൊ​ണ്ട് ഏ​ത് സ​മ​യ​ത്തും വീ​ട് വി​ട്ടി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലു​ള്ള​ത്. ലോ​റി ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് വ​ർ​ഷ​ങ്ങ​ളോ​ളം വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷം മു​മ്പ് ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് മൂ​ന്ന് സെ​ന്റ് സ്ഥ​ലം വാ​ങ്ങി വീ​ട് വെ​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഒ​രു​വ​ർ​ഷം മു​മ്പ് ലോ​റി​യി​ൽ​നി​ന്ന് വീ​ണ് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ശ​സ്ത്ര​ക്രി​യ​ക്കി​ടെ സം​ഭ​വി​ച്ച പി​ഴ​വ് കൂ​ടി​യാ​യ​തോ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

ജോ​ലി​ക്കു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വാ​യ്പ തി​രി​ച്ച​ട​വ് നി​ല​ച്ചു. പ​ലി​ശ ക​യ​റി ബാ​ധ്യ​ത ല​ക്ഷ​ങ്ങ​ളാ​യി. മ​ക്ക​ളു​ടെ പ​ഠ​ന​വും മു​ട​ങ്ങി. വാ​ർ​ഡ് അം​ഗം സി.​എ​സ്. ശി​ഹാ​ബു​ദ്ദീ​ൻ ചെ​യ​ർ​മാ​നും അ​ബ്ദു​സ്സ​ലാം ക​ൺ​വീ​ന​റു​മാ​യി സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് തു​വ്വൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നു. ന​മ്പ​ർ: 40204 10112 5722. IFSC: KLGB0040204. ഫോ​ൺ: 9946 056 616.

Tags:    
News Summary - Muhammed needs support, to face the threat of foreclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.