ആലത്തിയൂർ: മഴ കനത്താൽ പിന്നെ ഇടുക്കി ജില്ല ആധിയിലാകും. അതിന് പ്രധാന കാരണം മുല്ലപ്പെരിയാർ ഡാമിന്റെ കാലപ്പഴക്കവും സുരക്ഷയുമാണ്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയുടെ സമീപ ജില്ലകളിലും അപകടസാധ്യത മുന്നറിയിപ്പ് നൽകാറുണ്ട്.
ഈ അപകടസാധ്യത മുന്നറിയിപ്പായി നൽകാനും അതിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി ഓട്ടോമാറ്റിക് ഡാം അലർട്ട് സിസ്റ്റത്തിലൂടെ കഴിയുമെന്നാണ് കെ. കീർത്തനയും പി. അഞ്ജനയും പറയുന്നത്. കുറഞ്ഞ ചെലവിൽ മെയിന്റനൻസ് ചെയ്യാമെന്നതും അപകട മുന്നറിയിപ്പ് നൽകുന്ന ബസർ ഓപറേറ്റിങ്ങിന് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ല എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്. ഇവയെല്ലാം വളരെ നല്ല രീതിയിൽ സാമൂഹികശാസ്ത്ര മേളയിൽ അവതരിപ്പിച്ചിരിക്കുകയാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥികളായ കീർത്തനയും അഞ്ജനയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.