തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് പണിയുന്നത് നാലുവരിപ്പാത. 21 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന നാലുവരിപ്പാതയില്‍ ഇരുചക്രവാഹനയാത്രക്കാര്ക്കായി പ്രത്യേക ലൈനും ഒരുക്കും. തേഞ്ഞിപ്പലം ദേശീയ പാതയില്‍നിന്ന് ഭരണകാര്യാലയത്തിലേക്കുള്ള ദൂരം 500 മീറ്ററാക്കി കുറക്കുന്ന വിധത്തിലാണ് പുതിയ പാതയൊരുക്കുന്നത്.
മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. നാലുവരിപാത പ്രവൃത്തി പ്രദേശം തിങ്കളാഴ്ച വൈസ് ചാന്‍സലർ ഡോ. എം.കെ. ജയരാജും സംഘവും സന്ദര്‍ശിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്, അഡ്വ. ടോം കെ. തോമസ്, സര്‍വകലാശാല എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു വിസിയുടെ സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.