നിലമ്പൂർ: ആവേശ മത്സരം കാഴ്ചവെച്ച നിലമ്പൂർ മണ്ഡലത്തിൽ കണക്കുകൾ പിഴച്ച് ഇടത്, വലത് മുന്നണികൾ. അനായാസ വിജയം ഉണ്ടാവുമെന്നായിരുന്നു കണക്കിലെ കളികൾ നിരത്തി ഇരുപക്ഷവും അവകാശപ്പെട്ടിരുന്നത്. എന്നാൽ കണക്കുകൾ അപ്പാടെ തകിടം മറിയുന്നതാണ് കണ്ടത്. മൂത്തേടം ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് നേടാനാവുമെന്നായിരുന്നു എൽ.ഡി.എഫിെൻറ അവകാശവാദം. പതിനായിരത്തിൽ കുറയാതെയുള്ള ഭൂരിപക്ഷം ഉണ്ടാവുമെന്നായിരുന്നു കണക്കുകൂട്ടൽ. ജില്ല കമ്മിറ്റിക്ക് പാർട്ടി നൽകിയ ഭൂരിപക്ഷം 8500 കുറയാതെ മുകളിലേക്കാണ്.
നിലമ്പൂർ നഗരസഭയിലും വഴിക്കടവ്, പോത്തുകല്ല്, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ലീഡ് നേടാൻ എൽ.ഡി.എഫിനായെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ച എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് പിന്നിലാവുകയും ചെയ്തു. 4000ഓളം വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച നഗരസഭയിൽ 1513 വോട്ടിെൻറ ലീഡാണ് ലഭിച്ചത്. 3000ന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ച അമരമ്പലത്ത് 1492 വോട്ടാണ് ലഭിച്ചത്. സമാന പിഴവ് തന്നെയായിരുന്നു യു.ഡി.എഫിനും. വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിൽ വ്യക്തമായ ലീഡ് നേടാനാവുമെന്നായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്ക്കൂട്ടൽ. എണ്ണായിരം വോട്ടിെൻറ ലീഡ് കണക്കാണ് ഡി.സി.സിക്ക് നൽകിയത്. വിജയം സുനിശ്ചിതമെന്നായിരുന്നു വിലയിരുത്തൽ.
3000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ച വഴിക്കടവ് പഞ്ചായത്തിൽ 35 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫിനാണ് ലഭിച്ചത്. 3500ന് മുകളിൽ ലീഡ് പ്രതീക്ഷിച്ച മൂത്തേടത്ത് 1803 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഒതുങ്ങി. വി.വി. പ്രകാശിെൻറ നാടായ എടക്കര പഞ്ചായത്തിൽ 2500ന് മുകളിൽ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെറും 97 വോട്ടിെൻറ ഭൂരിപക്ഷമാണ് ലഭിച്ചത്.
ലീഡ് പ്രതീക്ഷിച്ച പോത്തുകല്ല് പഞ്ചായത്തിൽ 506 വോട്ടിെൻറ ഭൂരിപക്ഷം എൽ.ഡി.എഫ് നേടുകയും ചെയ്തു. ഇരു മുന്നണികളും മേൽഘടകത്തിന് നൽകിയ കണക്കിൽ കാതലായ മാറ്റമാണുണ്ടായത്. മണ്ഡലത്തിലെ അടിയൊഴുക്കുകൾ കാണാൻ ഇരുപക്ഷത്തിനുമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.