ഒന്നര വയസ്സുകാരി ഇക്ഷ ഓർത്തുവെക്കുന്നത് കാക്കത്തൊള്ളായിരം ഓർമകളാണ്. ഓർമശക്തിയുടെ കലവറയാണ് ഈ കുരുന്നിെൻറ മനസ്സ്. ഇത്രയും ഓർമകൾ സൂക്ഷിച്ചുവെക്കാൻ ഈ കുഞ്ഞുമനസ്സിൽ ഇടമുണ്ടോയെന്നാണ് നാട്ടുകാരും വീട്ടുകാരും ആശ്ചര്യപ്പെടുന്നത്. ഒരു വയസ്സും ഏഴ് മാസവുമായ കുഞ്ഞോമന ഓര്‍മശക്തിയില്‍ വിസ്മയമാവുകയാണ്. ഈ കൈക്കുഞ്ഞ് ഓര്ത്തുവെക്കുന്നവയും തിരിച്ചറിയുന്നവയും ഏറെയാണ്. അസാമാന്യമായ ഈ കഴിവിന് ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിെൻറ അംഗീകാരവും ഇക്ഷയെ തേടിയെത്തി.
ചുങ്കത്തറ ചങ്കരത്ത് അന്ഷിദിെൻറയും നിലമ്പൂര്‍ മണലൊടി സ്വദേശിനി കൃഷ്ണയുടെയും മകളായ കൊച്ചുമിടുക്കിയാണ് ഓര്‍മശക്തിയിൽ വിസ്മയമാകുന്നത്. അമ്മയെന്ന് കൊഞ്ചിപ്പറയാന്‍ ശ്രമിക്കുന്ന കുഞ്ഞു പ്രായത്തിലാണ് ചിത്രം നോക്കി വാഹനങ്ങള്‍, മൃഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സാധനങ്ങള്‍ തിരിച്ചറിയാന്‍ ഈ കുരുന്നിനാവുന്നത്.
പാട്ടുകള്‍ കേള്‍ക്കുന്നതിനിടെ സ്ഥിരമായി കേള്‍ക്കുന്നവ എടുത്തു പറയാൻ തുടങ്ങിയതോടെയാണ് ഇക്ഷയിലെ കഴിവിനെ മാതാപിതാക്കൾ തിരിച്ചറിയാന്‍ തുടങ്ങിയത്. ഫ്ലാഷ് കാര്‍ഡുകളിലൂടെ ചിത്രങ്ങള്‍ തിരിച്ചറിയുന്നതിലും കുഞ്ഞ് കഴിവ് കാണിച്ചു തുടങ്ങി. ഇത് ഇന്ത്യന്‍ ബുക്ക് ഓഫ് റെേക്കാഡ്സിന് അയച്ചു കൊടുക്കുകയും അംഗീകാരം ലഭിക്കുകയുമായിരുന്നു. സംസ്ഥാന- തലസ്ഥാനങ്ങള്‍, രാജ്യങ്ങളുടെ കൊടികള്‍, ഇംഗ്ലീഷ് അക്ഷരമാല, നമ്പറുകള്‍, കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ തുടങ്ങി കുരുന്നിെൻറ ഓര്മച്ചെപ്പിലൊതുങ്ങുന്നവ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.