മലപ്പുറം: വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നിശാഗാന്ധി പൂക്കൾ ഒന്നിച്ചു വിരിഞ്ഞത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. മലപ്പുറം ആലത്തൂർപടി പള്ളിയാളി പീടിയേക്കൽ ബാപ്പുഹാജിയുടെ വീട്ടിലാണ് അറുപതോളം നിശാഗന്ധി പൂക്കൾ ഒന്നിച്ചു വിരിഞ്ഞത്.
വളരെ അപൂർവമായാണ് ഇത്രയധികം പൂക്കൾ ഒന്നിച്ചു വിരിഞ്ഞു കാണാറുള്ളത്. രാത്രിയിൽ പുഷ്പിച്ചു സുഗന്ധം പരത്തുകയും സൂര്യോദയത്തിനു മുമ്പേ വാടിപോകുന്നതും കൊണ്ടാണ് നിശാഗന്ധി എന്ന പേരിൽ അറിയപ്പെടുന്നത്.
വിത്തുകൾ ഇല്ലാത്ത ഈ സസ്യത്തിനു ഇലയിൽ നിന്നുമാണ് പുതിയ തൈകൾ മുളച്ചു വേര് പിടിക്കുന്നത്. പൂക്കൾ വിരിയുന്നതും ഇലയിൽ നിന്നുമാണ് എന്നുള്ളതും കൗതുകകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.