മലപ്പുറം: കോട്ടപ്പടി, മച്ചിങ്ങല്‍ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തിയത് പുലിയല്ലെന്ന് വനം വകുപ്പ്. കാട്ടുപൂച്ചയെയാണ് കണ്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ മനസ്സിലായതായി നിലമ്പൂരിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിഭീതിയുള്ള സ്ഥലങ്ങളിൽ അധികൃതർ പരിശോധന നടത്തി. സി.സി.ടി.വിയില്‍ കാട്ടുപൂച്ചയെ വ്യക്തമായി കാണാന്‍ സാധിച്ചെന്ന് കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. ഷാജീവ് പറഞ്ഞു. കാട്ടുപൂച്ച മനുഷ്യരെ ആക്രമിക്കാറില്ല. കോഴികളെയും പൂച്ചകളെയുമാണ് പിടികൂടാറെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മലപ്പുറം മച്ചിങ്ങല്‍ ചെന്നത്ത് റോഡിലാണ് പ്രദേശവാസികള്‍ പുലിയെപ്പോലുള്ള ജീവിയെ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാട്ടുപൂച്ച പല ദിവസങ്ങളിലായി ഇതുവഴി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. കോട്ടപ്പടിയിലെ താലൂക്ക് ആശുപത്രിയുടെ പിന്‍ഭാഗത്തും കോട്ടക്കുന്നിന്റെ സമീപ ഭാഗങ്ങളിലും പുലിയെപ്പോലുള്ള ജീവിയെ സി.സി.ടി.വിയില്‍ കണ്ടതായി പ്രചരിച്ചിരുന്നു. എന്തായാലും പുലിയല്ല നാട്ടില്‍ ഇറങ്ങിയതെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.