എടക്കര: വാഹന പരിശോധനക്കിടെ പൊലീസിെൻറ മുന്നില്‍ നിന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘത്തിലെ ഒരാള്‍ പിടിയില്‍. അമരമ്പലം കൂറ്റമ്പാറ ഇല്ലിക്കല്‍ ഹാരിസിനെയാണ് (28) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രി സുല്‍ത്താന്‍പടിയില്‍ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് മൂന്നുപേരടങ്ങുന്ന സംഘം കൈകാണിച്ചിട്ടും കാറുമായി നിര്‍ത്താതെ പോയത്.
പൊലീസ് സംഘം പിന്തുടര്‍ന്നതോടെ ഒടുവില്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഉപേക്ഷിച്ച കാറില്‍ നിന്ന് നാടന്‍ ചാരായം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം നിലമ്പൂര്‍ ചക്കാലക്കുത്തില്‍ വെച്ചാണ് ഹാരിസിനെ പിന്തുടര്ന്ന് പിടികൂടിയത്.
കെട്ടിടത്തിന് മുകളിലായിരുന്ന ഹാരിസ് പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ മുകളില്‍ നിന്നു താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന് എസ്.ഐ സോമന്, സീനിയര്‍ സി.പി.ഒമാരായ അബ്ദുല്‍ സലീം, രാജേഷ്, സി.പി.ഒമാരായ സലീല്‍ബാബു, കൃഷ്ണദാസ്, മഹേഷ്, സജീഷ്, മനുപ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.