ഒതുക്കുങ്ങലിൽ കനത്ത മഴയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു

ഒതുക്കുങ്ങൽ: തിരൂർ-മഞ്ചേരി സംസ്ഥാനപാതയിൽ ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിന്​ സമീപം റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടുമണിയോടെ കനത്ത മഴയിലാണ്​ സംഭവം.

പുല്ലാണി നാസറിന്‍റെ വീടിന്​ മുന്നിലേക്കാണ്​ ഇടിഞ്ഞു വീണത്​. വീടിന്‍റെ മു​റ്റത്തേക്കാണ്​ കല്ലുകളും മറ്റും വന്ന്​ വീണത്​. സംഭവ സമയം വീടിന്​ പുറത്ത്​ ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. സമീപത്തെ വൈദ്യൂതപോസ്റ്റും തകർന്നിട്ടുണ്ട്​.

ഒ​േട്ടറെ വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന റോഡിന്‍റെ വശം ഇടിഞ്ഞുവീണിട്ടും അധികൃതർ മുന്നറിയിപ്പ്​ ബോർഡ്​ പോലും സ്ഥാപിച്ചിട്ടില്ലെന്ന​ ആക്ഷേപം ഉയരുന്നുണ്ട്​. റോഡ്​ അറ്റക്കുറ്റപ്പണി നടത്തിയതിന്​ ശേഷം സംരക്ഷണ ഭിത്തി പടുത്തുയർത്തിയത്​ ശാസ്​ത്രീയ രീതി​യിലല്ലെന്ന്​ നാട്ടുകാർ ആരോപിച്ചു. അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ വലിയ അപകട സാധ്യതയാണ്​ ഇത്​ വിതക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.