തിരൂരങ്ങാടി: മുബീനയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു കോഴിക്കോട് നഗരത്തിലൂടെയൊന്ന് കറങ്ങി ബീച്ചിൽ കാറ്റ് കൊണ്ട് പട്ടം പറത്തി കടലിനെയൊന്ന് സ്പർശിച്ച് സന്ധ്യയാവോളം കഴിയണമെന്നത്. മുബീനയെപ്പോലെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിയവരുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് വെളിമുക്ക് പാലിയേറ്റിവ്.
പാലിയേറ്റിവ് കെയർ ദിനാചരണ കാമ്പയിനിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല ലയൺസ് ക്ലബുമായി സഹകരിച്ച് നടത്തിയ ‘സ്നേഹസഞ്ചാരം’ പരിപാടിയിലൂടെ അവർ ബീച്ചും പ്ലാനിറ്റോറിയവും കണ്ട് മടങ്ങി. സി.പി. അബ്ദുല്ല യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പാലിയേറ്റിവ് സെന്റർ സെക്രട്ടറി സി.പി. യൂനുസ്, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹനീഫ ആച്ചാട്ടിൽ, പാലിയേറ്റിവ് കെയർ പ്രസിഡന്റ് കടവത്ത് മൊയ്തീൻകുട്ടി, ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. ബാബുരാജ്, പാലിയേറ്റിവ് കെയർ വളന്റിയർമാരായ അഡ്വ. സി.പി. മുസ്തഫ, യൂനുസ് സലീം, ഫൈസൽ, നിസാർ ആലുങ്ങൽ, പി. പ്രേമദാസ്, എം. അബ്ദുൽ മജീദ്, കെ. അബ്ദുറഹിമാൻ, ഉണ്ണി പടിക്കൽ, ലയൺസ് ക്ലബ് സെക്രട്ടറി സി.കെ. ശ്രീജിത്ത്, ട്രഷറർ സി. നവീൻ, ചാർട്ടർ പ്രസിഡന്റ് നാരായണൻ, സെക്രട്ടറി ചാൾസ് പി. ചാണ്ടി, ട്രഷറർ പ്രേംജി ചൈത്രം, ലയൺസ് അംഗങ്ങളായ കെ.ആർ. ശ്രീഹരി, വി. സുരേഷ്, അഡ്വ. പ്രിയദർശിനി, കെ.ടി. ശ്വേത അരവിന്ദ്, കെ.വി. അരുൺ പ്രസാദ്, ലിയോ അംഗങ്ങളായ ആര്യ നാരായണൻ, ആർദ്ര, ആര്യ ലക്ഷമി, ഗാഥ, ദർശൻ, ദീക്ഷിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.