മാറഞ്ചേരി: 2018ലെ പ്രളയത്തിൽ മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ് പടിഞ്ഞാറ്റ് മുറിയിൽ വീടുകൾ നശിച്ച മൂന്ന് കുടുംബങ്ങൾക്ക് പീപ്ൾസ് ഫൗങ്ങേഷൻ നിർമിച്ച വീടുകളുടെ സമർപ്പണം ഓൺലൈനിൽ നടന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.കെ. മുഹമ്മദലി, സ്വാഗതസംഘം കൺവീനർ എ. അബ്ദുൽ ലത്തീഫിന് താക്കോൽ കൈമാറി. പീപ്ൾസ് ഫൗണ്ടേഷൻ ജില്ല രക്ഷാധികാരിയും ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറുമായ സലീം മമ്പാട് അധ്യക്ഷത വഹിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ പി.ടി. അജയ് മോഹൻ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് സ്മിത ജയരാജ്, വെൽെഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല, ജില്ല സെക്രട്ടറി എം.സി. നസീർ, ഏരിയ പ്രസിഡൻറ് വി. കുഞ്ഞിമരക്കാർ, പീപ്ൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ അബൂബക്കർ കരുളായി, എം.ഇ.എസ് ജില്ല പ്രസിഡൻറ് ഒ.സി. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
പീപ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റി എ. അബ്ദുൽ ലത്തീഫ് സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ മണമ്മൽ അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.