മലപ്പുറം: ‘യുവശാക്തീകരണത്തിലൂടെ സുസ്ഥിര വികസനം’ എന്ന ആശയവുമായി പീപ്ൾസ് ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടത്തുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് നിർവഹിച്ചു.
മലപ്പുറം മലബാർ ഹൗസിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ അബ്ദുറഹീം സംസാരിച്ചു.
കൂട്ടിലങ്ങാടി ടൗൺ മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജലാൽ അഹമ്മദ് (മൈൻഡ് പവർ ട്രെയിനർ), കെ.പി. ലുഖ്മാൻ, പി.കെ. അനീസ് (അസി. പ്രഫസർ, ലോ കോളജ്, കോഴിക്കോട്), ഷബീൻ വി. ഉസ്മാൻ എന്നിവർ ക്ലാസുകൾ നയിച്ചു. സി. മുസ്തഫ ഹുസൈൻ സ്വാഗതവും റമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.